ടോസ് നേടിയ ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ചു, മാറ്റങ്ങളൊന്നുമില്ലാതെ ഇരുടീമും
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്. ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡുപ്ലെസി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ മറ്റങ്ങളൊന്നുമില്ലാതെയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാനും എതിരാളികളായ ആർസിബിയും ഇന്നിറങ്ങുന്നത്.
പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂർ, കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തിയിരുന്നു. മൂന്നിൽ മൂന്നും ജയിച്ച് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ.
ടീം
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്ലർ, യശസ്വി ജയ്സ്വാൾ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഷിമ്റോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, നവ്ദീപ് സൈനി, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ് , അനുജ് റാവത്ത്, വിരാട് കോലി, ദിനേഷ് കാർത്തിക് , ഷെർഫാൻ റഥർഫോർഡ്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്