റയല്‍ ഓഫറില്‍ നിന്ന് U ടേണ്‍ അടിക്കാന്‍ എംബാപ്പെ
കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം ഉപേക്ഷിച്ച് പാരീസ് സെന്റ് ജെർമെയ്നുമായി (പിഎസ്ജി) പുതിയ കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ഫ്രഞ്ച് ഫോർവേഡിന് നിലവിൽ പിഎസ്ജി കരാറിൽ ആറ് മാസത്തിൽ താഴെ മാത്രമേ ശേഷിക്കുന്നുള്ളൂ. എംബാപ്പെ, നിരവധി വാർത്താ ഓർഗനൈസേഷനുകൾ പുറത്ത് വിട്ട വാര്‍ത്ത പ്രകാരം അടുത്ത സമ്മറില്‍ റയലില്‍ ചേരും എന്നായിരുന്നു.

പിഎസ്ജി 160 ദശലക്ഷം യൂറോ വിലമതിക്കുന്ന ഒരു ബിഡ് റയലിന്റെ കൈയ്യില്‍ നിന്നും നിരസിച്ചിരുന്നു.ഫ്രാൻസ് ബ്ലൂ ആണ് എംബാപ്പെ പിഎസ്ജിയില്‍ തുടരും എന്ന് വളരെ വിചിത്രമായ വാര്‍ത്ത പുറത്ത് വിട്ടത്.പുതിയ കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും ഇവര്‍ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.ഫോർവേഡിന്റെ പുതിയ കരാറിന്റെ ഭാഗമായി ക്യാപ്റ്റൻസി ഉൾപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.