European Football Foot Ball Top News

ബെറ്റിസ്‌ മുന്നേറ്റം തടയാന്‍ ഒസാസുന

April 3, 2022

ബെറ്റിസ്‌ മുന്നേറ്റം തടയാന്‍ ഒസാസുന

അന്താരാഷ്ട്ര ഇടവേളയിൽ നിന്ന് മടങ്ങിയെത്തിയ റയൽ ബെറ്റിസ് ഞായറാഴ്ച ഒസാസുനയ്ക്ക് എതിരെ പൊരുതും.ലാ ലിഗ പട്ടികയിലെ ആദ്യ നാലിൽ ഇടം നേടാനുള്ള ഓട്ടത്തില്‍ ആണ് ബെറ്റിസ്‌.25 കളികളിൽ നിന്ന് 46 പോയിന്റുമായി ലാ ലിഗ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയ റയൽ ബെറ്റിസിന് അടുത്തിടെ ഫോമിൽ നേരിയ ഇടിവ് നേരിട്ടിരുന്നു.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ അവര്‍ നിലവില്‍ അഞ്ചാം സ്ഥാനത്ത് ആണ്.കൂടാതെ യൂറോപ്പ ലീഗില്‍ നിന്ന് ഫ്രാങ്ക്ഫുട്ടിന്റെ കൈയ്യില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങി ടൂര്‍നമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.അത്‌ലറ്റിക്കോ മാഡ്രിഡിനോടും റയൽ സോസിഡാഡിനോടുമുള്ള കടുത്ത പോരാട്ടങ്ങളിലെ തുടർച്ചയായ തോൽവികൾക്ക് ശേഷം,അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചു.അതുമൂലം പോയിന്റ്‌ പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് അവര്‍ക്ക് ഉയര്‍ച്ച ലഭിച്ചു.ബെറ്റിസിനു മികച്ച പ്രതിരോധം തീര്‍ക്കാനുള്ള കഴിവ് ഇപ്പോള്‍ അവര്‍ക്കുണ്ട്.

Leave a comment