Cricket Editorial IPL Top News

ഏദനിൽ വിരിയാൻ ഒരുപിടി സ്വപ്നങ്ങൾ

April 3, 2022

author:

ഏദനിൽ വിരിയാൻ ഒരുപിടി സ്വപ്നങ്ങൾ

കേവലം പതിനാറാം വയസ്സിൽ രഞ്ജിട്രോഫി അരങ്ങേറി കൊണ്ട് സ്വപ്നസമാനമായ തുടക്കം കരിയറിന് ലഭിച്ചിരിക്കുകയാണ് ഏദൻ ആപ്പിൾ ടോമിന്.
ആ അരങ്ങേറ്റ മത്സരത്തിൽ ആകട്ടെ നാല് വിക്കറ്റും മാൻ ഓഫ് ദി മാച്ചും.ഒരു ക്രിക്കറ്റർ എന്ന നിലയിൽ പിച്ചവെച്ച് തുടങ്ങിയ ഏദൻ തൻറെ ഒരുപിടി സ്വപ്നങ്ങൾ നമ്മളുമായി പങ്കുവയ്ക്കുന്നു.

കേരളത്തിൽ ജനിച്ച് ദുബായിൽ പഠിച്ചുവളർന്ന ഏദനെ ക്രിക്കറ്റിലേക്ക് നയിക്കുന്നത് പിതാവ് ആപ്പിൾ ടോം ആണ്.ദുബായിൽ വച്ച് ഏഴാം വയസ്സിൽ സോണി ചെറുവത്തൂരിന്റെ അക്കാദമിയിൽ ചേർന്നതാണ് ഏദന്റെ ജീവിതത്തിലെ വഴിത്തിരിവായത്
ഒരു പ്രതിഭക്കേ മറ്റൊരു പ്രതിഭയെ തിരിച്ചറിയാൻ കഴിയൂ എന്ന യാഥാർത്ഥ്യം അന്വർത്ഥമാക്കിക്കൊണ്ട് സോണി ചെറുവത്തൂർ ആ കൊച്ചു പയ്യനെ ചേർത്തുപിടിച്ചു.ക്രിക്കറ്റിലെ ഉയരങ്ങൾ താണ്ടാനുള്ള ബാലപാഠങ്ങൾ പകർന്നു നൽകി.അന്ന് ആവർത്തിച്ച് കളിച്ച് പഠിച്ച പാഠങ്ങളാണ് ഇന്ന് കളിക്കളത്തിൽ ഏദന് തുണയാകുന്നത്.ഒരു ഓൾറൗണ്ടറായ ഏദൻ ഈ ചെറിയ പ്രായത്തിൽ തന്നെ 135 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് വിസ്മയം സൃഷ്ടിച്ചു.മുൻനിര ബാറ്റ്സ്മാൻമാരെ പോലും വെള്ളം കുടിപ്പിക്കുന്ന ഇൻ സ്വങറുകളാണ്ഏദന്റെ വജ്രായുധം. കൂടാതെ പന്തിനെ ഇരുവശത്തേക്കും യഥേഷ്ടം ചലിപ്പിക്കാനുള്ള  കഴിവും ഏദനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.ഗുജറാത്തിന് എതിരായ തൻറെ രണ്ടാം രഞ്ജി ട്രോഫി മത്സരത്തിൽ ശരാശരി 128 കിലോമീറ്റർ വേഗതയിലാണ് ഏദൻ പന്തെറിഞ്ഞത്.

ഇതിലേക്ക് എല്ലാം വഴിവെച്ചത് തൻറെ കരിയർ പോലും വേണ്ടെന്നു വെച്ച് ഏദന്റെ ക്രിക്കറ്റ് കരിയർ കരുപിടിപ്പിക്കാനായി നാട്ടിലേക്ക് മടങ്ങാനുള്ള അച്ഛൻ ആപ്പിൾ ടോമിന്റെ ധീരമായ തീരുമാനമാണ്.ഓൾറൗണ്ടർമാരായ ബെൻസ്റ്റോക്ക്സിനേയും ജോഫ്ര ആർച്ചറിനേയും ഏറെ ഇഷ്ടപ്പെടുന്ന ഏദന്റെ ഇഷ്ട ഐപിഎൽ ടീം ചെന്നൈ ആണ്.വരുംവർഷങ്ങളിൽ തൻറെ കളി മികവ് ഉയർത്തി ഐപിഎൽ ടീമിലേക്കും, അതുവഴി ഇന്ത്യൻ ടീമിലേക്കും, എത്തിച്ചേരുകയാണ് ഏദന്റെ ലക്ഷ്യം.അതിന് താങ്ങും തണലുമായി നിൽക്കുന്ന അച്ഛൻ ആപ്പിൾ ടോമും അമ്മ ബെറ്റിയും രണ്ട് കുഞ്ഞ് അനുജത്തിമാരും  സ്വപ്നം കാണുകയാണ്ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽഏദൻ നിറഞ്ഞാടുന്ന ദിവസത്തെ.

അതെ ഏദനിൽ വിരിയാൻ അവരെ ഒരുപിടി സ്വപ്നങ്ങൾ കാത്തിരിക്കുകയാണ്.

Leave a comment