നൈക്കിനെ തഴഞ്ഞ് അഡിഡാസിലേക്ക് ചേക്കേറി ഹാലണ്ട്
എർലിംഗ് ഹാലൻഡിനെ അടുത്ത കുറച്ച് വർഷത്തേക്ക് സ്പോൺസർ ചെയ്യുന്ന ബ്രാൻഡ് അഡിഡാസ് ആയിരിക്കും.അഡിഡാസ് ബൂട്ടുകളുമായി നോർവീജിയൻ സ്‌ട്രൈക്കർ ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലനത്തിൽ അടുത്തിടെ കണ്ടിരുന്നപ്പോള്‍ തന്നെ വളരെ ഏറെ ഊഹോപോഹങ്ങള്‍ ഉണ്ടായിരുന്നു.മാർച്ച് 31 ന്, ആണ് താരം സോഷ്യൽ മീഡിയയിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചത്.

ഹാലാൻഡിന് അദ്ദേഹത്തിന്റെ മുൻ ബ്രാൻഡായ നൈക്കിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നു. നൈക്കില്‍ നിന്നും പ്രതിവർഷം 1 മില്യൺ യൂറോ ആണ് താരത്തിന് ലഭിച്ചിരുന്നത്.പ്യൂമ താരത്തിന് വേണ്ടി പ്രതിവർഷം 8 മില്യൺ യൂറോ വരെ നല്‍കാന്‍ തയ്യാര്‍ ആയിരുന്നു.എന്നാല്‍ അഞ്ച് വർഷത്തെ സ്പോൺസർഷിപ്പിനായി ഹാലാൻഡ് 50 മില്യൺ യൂറോ ആവശ്യപ്പെടുന്നതായി ജർമ്മൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അഡിഡാസ് ഇത്രയും തുക താരത്തിന് നല്‍കിയോ അതോ കുറഞ്ഞ ഫീസിൽ അവർ ഒത്തുതീർപ്പാക്കിയോ എന്നത് പുറത്തുവന്നിട്ടില്ല.