കടക്കെണിയില്‍ നിന്ന് ഒഴിയാന്‍ സൂപ്പര്‍ താരങ്ങളെ വില്‍ക്കാന്‍ ഒരുങ്ങി എവര്‍ട്ടന്‍
എവർട്ടൺ അവരുടെ സമീപകാല സാമ്പത്തിക അക്കൗണ്ടുകൾ പുറത്തുവിട്ടിരുന്നു.ക്ലബ് വലിയ ഒരു നഷ്ട്ടത്തിലേക്ക് ആണ് കൂപ്പുകുത്തുന്നത്.തല്‍കാല മുഖം രക്ഷിക്കുന്നതിനു വേണ്ടി തങ്ങളുടെ ടീമിലെ സൂപ്പര്‍ താരങ്ങളെ വില്‍ക്കാന്‍ ഒരുങ്ങുകയാണ് അവര്‍.ഈ വേനൽക്കാലത്ത് റിച്ചാർലിസൺ അല്ലെങ്കിൽ ഡൊമിനിക് കാൽവർട്ട്-ലെവിൻ എന്നിവരില്‍ ഒരാളെ എവര്‍ട്ടന്‍ വിടും.

ടോഫീസിന്റെ കഴിഞ്ഞ സീസണില്‍ 121 മില്യൺ പൗണ്ടിന്റെ നഷ്ടവും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 373 മില്യൺ പൗണ്ടും നേടേണ്ടി വന്നു.ഫ്രാങ്ക് ലാംപാർഡിന്റെ ടീം നിലവിൽ ഒരു തരംതാഴ്ത്തൽ ഭീഷണിയിലും കൂടി പെട്ടിരിക്കുകയാണ്.60 മില്യൺ പൗണ്ട് മൂല്യമുള്ള കാൽവർട്ട്-ലെവിനെ സ്വന്തമാക്കാന്‍ ഉള്ള തിരക്കില്‍ ആണ് ആഴ്‌സണല്‍ എന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.റിച്ചാർലിസണ്‍ മുന്നേ ബാഴ്സയില്‍ നിന്നും ഏറെ താല്‍പര്യം ആകര്‍ഷിച്ചിരുന്നു,എന്നാല്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ് ആയ യുണൈറ്റഡ് ആണ് നിലവില്‍ താരത്തിന് മേല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്.