European Football Foot Ball Top News transfer news

ഡിബാലയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

March 29, 2022

author:

ഡിബാലയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാലയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ജൂണോടുകൂടി താരവുമായി അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് സീരി എ ക്ലബ് വ്യക്തമാക്കിയതോടെയാണ് ഡിബാലക്കായി അത്ലറ്റിക്കോ രംഗത്തെത്തിയിരിക്കുന്നത്.

അടുത്ത സീസണിൽ തന്റെ ആക്രമണനിരയെ ശക്തിപ്പെടുത്താൻ ഡിബാലയെ സൈൻ ചെയ്യാനുള്ള ആഗ്രഹം ഡീഗോ സിമിയോണി അത്ലറ്റിക്കോയെ അറിയിച്ചിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഫിയോറെന്റീനയിൽ നിന്നും ദുസൻ വ്ലാഹോവിച്ച് യുവന്റസിൽ എത്തിയതാണ് ഡിബാലയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുക്കാൻ കാരണമായതെന്ന് യുവന്റസ് സിഇഓ മൗറീസിയോ അറിവബെനാണ് തുറന്നു പറഞ്ഞത്.

ഒക്ടോബറിൽ കരാർ പുതുക്കാനുള്ള ഓഫർ യുവെന്റസ് നൽകിയെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി താരം അതു നിരസിക്കുകയും ചെയ്തിരുന്നു.

Leave a comment