Cricket Cricket-International Top News

അഫി ഫ്ലെച്ചറിന് പകരക്കാരനായി മാൻഡി മാംഗ്രു വിൻഡീസ് ടീമിൽ

March 29, 2022

author:

അഫി ഫ്ലെച്ചറിന് പകരക്കാരനായി മാൻഡി മാംഗ്രു വിൻഡീസ് ടീമിൽ

വെസ്റ്റ് ഇൻഡീസ് ടീമിൽ അഫി ഫ്ലെച്ചറിന് പകരക്കാരനായി മാൻഡി മാംഗ്രുവിനെ അംഗീകരിച്ച് 2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമിൽ നിന്നും വിട്ടുനിൽക്കുകയാണ് ഫ്ലെച്ചർ.

കൊവിഡ് ബാധിതയായ ഫ്ലെച്ചറിന് താൽക്കാലിക പകരക്കാരൻ മാത്രമാകും മാൻഡി മാംഗ്രു. കൊവിഡിൽ നിന്നും മുക്തി നേടിയാൽ അഫി ഫ്ലെച്ചർ വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് തിരിച്ചെത്തും. ഐസിസി ടൂർണമെന്റുകളിൽ ഒരു താരത്തിന്റെ പകരക്കാരനെ ഔദ്യോഗികമായി ടീമിൽ ചേർക്കുന്നതിന് മുമ്പ് ഇവന്റ് ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം തേടേണ്ടത് ആവശ്യമായതിനാലാണ് ഈ നടപടികൾ.

ഇപ്പോൾ നടക്കുന്ന വനിതാ ലോകകപ്പിന്റെ ആദ്യ സെമിയിൽ വെസ്റ്റ് ഇൻഡീസ് ഓസ്‌ട്രേലിയയെ നേരിടും. ടീമിലെ നിർണായക താരമായിരുന്ന അഫി ഫ്ലെച്ചറിന്റെ അസാന്നിധ്യം കരീബിയൻ പടയ്ക്ക് കനത്ത നഷ്ടമാകും. വിൻഡീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ബോളിംഗ് താരമായിരുന്നു അഫി. മൂന്ന് മത്സരങ്ങളിൽ നിന്ന് 3.71 എന്ന എക്കോണമിയിൽ നാല് വിക്കറ്റ് വീഴ്ത്തി സെമിയിലെത്താൻ നിർണായക പങ്കും താരം വഹിച്ചിട്ടുണ്ട്.

Leave a comment