European Football Foot Ball Top News

എല്ലാ മേഘലകളിലും കരുത്ത് തെളിയിച്ചതാണ് ഈ ടീം – രോഹിത് ശര്‍മ

March 26, 2022

എല്ലാ മേഘലകളിലും കരുത്ത് തെളിയിച്ചതാണ് ഈ ടീം – രോഹിത് ശര്‍മ

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ തന്റെ ടീം എല്ലാ മേഘലകളിലും പരിശീലനവും കഴിവും തെളിയിച്ചാണ് വരുന്നത് എന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ അഞ്ച് തവണ ട്രോഫി നേടിയ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണിലെ മോശം ഫോമിനു ബദലായി ഈ വട്ടം മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്.

ഈ സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ക്വിന്റൺ ഡി കോക്ക്, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് മുംബൈ വിട്ടയച്ചത്.എന്നിരുന്നാലും, ടീം മാനേജ്‌മെന്റ് മെഗാ ലേലത്തിൽ ചില ആവേശകരമായ പ്രതിഭകളുടെ സേവനം മുംബൈക്ക് വേണ്ടി നേടിയെടുത്തിട്ട് ഉണ്ട്.മുംബൈ ഇന്ത്യൻസ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ സംസാരിച്ച രോഹിത് ശർമ്മ ആരാധകരെ അഭിസംബോധന ചെയ്യുകയും പുതിയ സീസണിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

 

 

Leave a comment