ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന് സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷൻ വരാനിരിക്കുന്ന 2022 ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്സറാകുമെന്ന വാർത്തയ്ക്ക് ഇന്നാണ് സ്ഥിരീകരണമുണ്ടാവുന്നത്.
ഫിഫ ലോകകപ്പിന്റെ (FIFA) സ്പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്തിനകം ഇന്ത്യം ക്രിക്കറ്റ് ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെയും ഔദ്യോഗിക സ്പോൺസർ ആണ് ബൈജൂസ്. 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ അടയാളങ്ങൾ, ആസ്തികൾ, ചിഹ്നങ്ങൾ എന്നിവയിലും ബൈജൂസ് കമ്പനിയുടെ ലോഗോ ഉണ്ടാകും.