സാഞ്ചസിന് പകരം കവാനിയെ കൊണ്ടുവരാന്‍ ഇന്റര്‍ മിലാന്
അലക്സിസ് സാഞ്ചസിന് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് എഡിൻസൺ കവാനിയെ കൂടാരത്തിലേക്ക് എത്തിക്കാന്‍ ഇന്റർ മിലാൻ.പരിചയസമ്പന്നനായ ഒരു ഫോർവേഡിനെ ഉപയോഗിച്ച് ആക്രമണ ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ സീരി എ ചാമ്പ്യന്മാർക്ക് താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നു.ഓൾഡ് ട്രാഫോർഡിലെ 35-കാരന്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും.

ഇന്റര്‍ മിലാന് താരത്തിന്റെ ഒപ്പ് നേടുന്നത് അത്ര എളുപ്പം ആകാന്‍ വഴിയില്ല.മുന്‍ കാലങ്ങളില്‍ ബാഴ്സയുമായി ചര്‍ച്ച നടത്തിയിരുന്നു താരത്തിന്റെ എജന്റ്റ്.കൂടാതെ സൗത്ത് അമേരിക്കയിലേക്ക് തിരിച്ചു പോകണമെന്നും കവാനിക്ക് ആഗ്രഹം ഉള്ളതായി അറിയുന്നു.ഇനി അഥവാ കാവാനി ഇന്റര്‍ മിലാന് സമ്മതം മൂളുകയാണെങ്കില്‍ ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സീരി എയില്‍ പന്ത് തട്ടും.2013 ൽ ആണ് അദ്ദേഹം നാപ്പോളി വിട്ട് പിഎസ്ജിയിലേക്ക് പോയത്.