പ്രീമിയര്‍ ലീഗ് സിറ്റിക്കും,ചാമ്പ്യന്‍സ് ലീഗ് ലിവര്‍പൂളിനും ; ഓസിലിന്റെ പ്രവചനം
ഈ സീസണിലെ പ്രധാന ടൂര്ണമെന്റ്റുകള് ആയ ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും ആറു നേടും എന്ന പ്രവചനങ്ങൾ നടത്താൻ സ്പോർട്ട് ബൈബിളിൽ നിന്നുള്ള ഒരു ട്വീറ്റിന് മെസട്ട് ഓസിൽ മറുപടി നൽകി.ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉയർത്താൻ സാധ്യത ലിവര്‍പൂള്‍ ആണ് എന്നാണത്രേ ഓസില്‍ കരുതുന്നത്.ഖത്തര്‍ വേള്‍ഡ് കപ്പ് നേടാന്‍ സാധ്യത ഇംഗ്ലണ്ട് എന്നും താരം വെളിപ്പെടുത്തി.

പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ സിറ്റി നേടും എന്നാണ് ഓസിലിന്റെ പ്രവചനം.മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും വീണ്ടും പ്രീമിയർ ലീഗ് കിരീടത്തിനായുള്ള റേസ് തുടരുമ്പോള്‍ ചാമ്പ്യന്‍സ് ലീഗിലും ഇംഗ്ലീഷ് ടീമുകളുടെ മുന്നേറ്റം ആണ് കാണാന്‍ ആകുന്നത്.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ലീഗിൽ നിർണായക മത്സരത്തില്‍ ഏപ്രിൽ 10 ന് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് റെഡ്സ് യാത്ര ചെയ്തേക്കും.