ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ആയി ജയ് ഷാ ഒരു വര്‍ഷത്തേക്ക് കൂടി
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡന്റായ ജയ് ഷായുടെ കാലാവധി ശനിയാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ ഏകകണ്ഠമായി ഒരു വര്‍ഷത്തേക്ക് നീട്ടി. കഴിഞ്ഞ വർഷം ജനുവരിയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് നസ്മുൽ ഹസ്സനിൽ നിന്ന് ഷാ എസിസിയുടെ ചുമതല ഏറ്റെടുത്തിരുന്നു.എസിസി പ്രസിഡന്റായി വീണ്ടും നിയമിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം മാറി.

ക്രിക്കറ്റിന്റെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും പ്രത്യേകിച്ചും വനിതാ ക്രിക്കറ്റിലെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നേതൃത്വം ഏറെ ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.ശ്രീലങ്ക ക്രിക്കറ്റ് (എസ്എൽസി) പ്രസിഡന്റ് ഷമ്മി സിൽവയാണ് ഷായുടെ കാലാവധി നീട്ടി നൽകാൻ നിർദ്ദേശിച്ചത്, എസിസിയിലെ എല്ലാ അംഗങ്ങളും നാമനിർദ്ദേശത്തെ ഏകകണ്ഠമായി പിന്തുണച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.