Cricket Cricket-International Top News

ബംഗ്ലാദേശ് ടീമിന്റെ പവർ ഹിറ്റിംഗ് പരിശീലകനായി ആൽബി മോർക്കലിനെ നിയമിച്ചു

March 15, 2022

author:

ബംഗ്ലാദേശ് ടീമിന്റെ പവർ ഹിറ്റിംഗ് പരിശീലകനായി ആൽബി മോർക്കലിനെ നിയമിച്ചു

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിന്റെ പവർ ഹിറ്റിംഗ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ആൽബി മോർക്കലിനെ നിയമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ചെയർമാൻ ജലാൽ യൂനുസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പരിചയസമ്പന്നനായ ക്രിക്കറ്റ് താരമാണ് മോർക്കൽ എന്നതിനാൽ തന്നെ പരിശീലകനെന്ന നിലയിൽ ബംഗ്ലാദേശ് ബാറ്റിംഗിനെ അദ്ദേഹത്തിന് സഹായിക്കാൻ കഴിയുമെന്നും യൂനസ് പറഞ്ഞു. മോർക്കലും ഇതിനകം തന്നെ തന്റെ ജോലി ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് പ്രോട്ടീസ് പേസ് ബോളിംഗ് ഐക്കൺ അലൻ ഡൊണാൾഡിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പേസ് ബോളിംഗ് പരിശീലകനായി അടുത്തിടെ നിയമിച്ചിരുന്നു.

ആൽബി മോർക്കലിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പവർ ഹിറ്റിംഗ് കോച്ചായി നിയമിച്ചതിന് കാരണം പരിമിത ഓവർ ഫോർമാറ്റിലെ ബംഗ്ലാ കടുവകളുടെ മോശം പ്രകടനമാണ്. കൂടാതെ ഇതാദ്യമായാണ് ബംഗ്ലാദേശ് ടീം പവർ ഹിറ്റിംഗ് കോച്ചിന്റെ ശേഷിയിൽ ഒരാളെ നിയമിക്കുന്നത്.

58 ഏകദിനങ്ങളിലും 50 ടി20 മത്സരങ്ങളിലും 40 കാരനായ മോർക്കൽ ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. വലംകൈയ്യൻ മീഡിയം പേസർ തന്റെ അന്താരാഷ്ട്ര കരിയറിൽ 77 വിക്കറ്റുകളും വീഴ്ത്തി. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) കളിച്ചതിന്റെ അനുഭവസമ്പത്തും ദക്ഷിണാഫ്രിക്കൻ താരത്തിന് മുതൽകൂട്ടാവും.

Leave a comment