തങ്ങളുടെ തട്ടകത്തില്‍ എമ്പോളിയേ നേരിടാന്‍ എസി മിലാന്
കഴിഞ്ഞ ആഴ്ച സ്കുഡെറ്റോയുടെ എതിരാളികളായ നാപ്പോളിക്കെതിരായ നിർണായക വിജയത്തെത്തുടർന്ന് ഒന്നാം സ്ഥാനത്ത് എത്തിയ എസി മിലാന് തങ്ങളുടെ പോയിന്റ് നില വര്‍ധിപ്പിക്കുന്നതിന് ഉള്ള മികച്ച അവസരം.പതിമൂന്നാം സ്ഥാനത്ത് ഉള്ള എമ്പോളിയെ അവര്‍ സ്വന്തം തട്ടകത്തില്‍ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഒന്നേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ഇന്നത്തെ മത്സരത്തില്‍ വിജയം നേടാന്‍ ആയാല്‍ എസി മിലാന് ഇന്ററുമായുള്ള പോയിന്റ് വിത്യാസം അഞ്ചാക്കി വര്‍ധിപ്പിക്കാം.കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യ പാദത്തിൽ ഇന്ററിനോട് സമനില വഴങ്ങിയെങ്കിലും, റോസോനേരി ഇപ്പോഴും ആഭ്യന്തര ഡബിൾ നേടാനുള്ള സാധ്യത വളരെ അധികം തന്നെ ആണ്.അതിനാല്‍ കോച്ച് സ്റ്റീവന്‍ പിയോളി 2011 ന് ശേഷമുള്ള ആദ്യ ചാമ്പ്യൻഷിപ്പ് വിജയം എന്ന സ്വപ്നം എസി മിലാന് നല്‍കുന്നുണ്ട്.