European Football Foot Ball Top News transfer news

ലെവൻഡോവ്‌സ്‌കിയെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

March 11, 2022

author:

ലെവൻഡോവ്‌സ്‌കിയെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേൺ മ്യൂണിക്കുമായുള്ള ബന്ധം വഷളായാൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ടീമിലെത്തിക്കാൻ ഒരു ശ്രമം നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയാറായേക്കും. അടുത്ത സീസണിലേക്കുള്ള ടീമിന്റെ ഉടച്ചുവാർക്കലിന്റെ ഭാഗമായാകും ക്ലബിന്റെ ഈ നീക്കം.

33 കാരനായ ലെവൻഡോവ്‌സ്‌കി ഈ സീസണിൽ ഇതുവരെയുള്ള എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 35 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടി തകർപ്പൻ ഫോമിൽ മുന്നോട്ടു പോവുകയാണ്. നിലവിൽ പരിശീലകന്റെ കളി ശൈലിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ബയേൺ വിടാൻ താരത്തിനെ പ്രരണയായിരിക്കുന്നത്.

ലെവൻഡോവ്‌സ്‌കി ഇതുവരെ ബയേൺ മ്യൂണിക്കുമായി കരാർ നീട്ടാനും തയാറാവാത്തത് ടീം വിടുമെന്ന സൂചനയാണ് നൽകുന്നത്. താരത്തിനായി റയൽ മാഡ്രിഡ്, ചെൽസി, ലിവർപൂൾ തുടങ്ങിയ വമ്പൻമാരും ഈ ഗോളടിവീരനെ ടീമിലെത്തിക്കാൻ താത്പര്യപ്പെടുന്നുണ്ട്.

Leave a comment