Cricket Cricket-International Top News

പരിക്ക് വില്ലനായി, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പാത്തും നിസാങ്കയ്ക്ക് നഷ്‌ടമായേക്കും

March 11, 2022

author:

പരിക്ക് വില്ലനായി, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പാത്തും നിസാങ്കയ്ക്ക് നഷ്‌ടമായേക്കും

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ശ്രീലങ്കൻ ബാറ്റ്‌സ്മാൻ പാത്തും നിസാങ്കയ്ക്ക് നഷ്ടമായേക്കും. പരിക്കേറ്റതിനാലാണ് താരത്തിന് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 12-ന് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ
കളി നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഡേ-നൈറ്റ് ടെസ്റ്റ് മത്സരമാണിത് എന്ന പ്രത്യേകയും ഇതിനുണ്ട്. മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിൽ അർധസെഞ്ചുറി നേടി നിസാങ്ക മികവു കാട്ടിയിരുന്നു. 133 പന്തിൽ 61 റൺസെടുത്താണ് അന്നു താരം പുറത്തായത്. നിർണായകമായ മൂന്നാം നമ്പറിൽ ഇറങ്ങുന്ന താരം പുറത്തായാൽ പകരം ആരാകും ലൈനപ്പിലെത്തുകയെന്നത് കണ്ടറിയണം.

പാത്തും നിസാങ്ക പുറത്തായാൽ ശ്രീലങ്കയുടെ സ്‌ക്വാഡിൽ ദിനേഷ് ചണ്ഡിമലോ കുശാൽ മെൻഡിസോ ആയിരിക്കും ആദ്യ ഇലവനിൽ എത്തുകയെന്നാണ് റിപ്പോർട്ട്. എന്നാൽ കുറച്ചു കാലമായി ടെസ്റ്റ് ഫോർമാറ്റിൽ ഇരു താരങ്ങളും അത്ര ഫോമിലല്ല എന്നത് ലങ്കയ്ക്ക് തസവേദനയായേക്കാം. കഴിഞ്ഞ ഒമ്പത് ഇന്നിംഗ്‌സുകളിലും ചണ്ഡിമൽ അർധ സെഞ്ചുറി നേടിയിട്ടില്ല. അതേസമയം 2021 ജനുവരിക്ക് ശേഷം മെൻഡിസ് ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടില്ല.

Leave a comment