European Football Foot Ball Top News

വെസ്റ്റ് ഹാമിനെതിരെ ഒരു ഗോള്‍ ലീഡ് നേടി കൊണ്ട് സെവിയ്യ

March 11, 2022

വെസ്റ്റ് ഹാമിനെതിരെ ഒരു ഗോള്‍ ലീഡ് നേടി കൊണ്ട് സെവിയ്യ

സെവിയ്യയ്ക്കും വെസ്റ്റ്ഹാമിനുമിടയിലുള്ള റാമോൺ സാഞ്ചസ്-പിസ്ജുവൻ സ്റ്റേഡിയത്തിൽ ഈ വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് റൗണ്ട് 16-ന്റെ ആദ്യ പാദ മത്സരത്തിൽ സ്പാനിഷ്-മൊറോക്കൻ മുനീർ എൽ ഹദ്ദാദിയുടെ ഒരു ഗോൾ, സ്പാനിഷ് ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം പാദം ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ അടുത്തയാഴ്ച നടക്കും.

ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ മികച്ച കളി കാഴ്ച്ചവച്ച സെവിയ്യ ഗോള്‍ നേടാനുള്ള ഉറച്ച മട്ടില്‍ ആയിരുന്നു.രണ്ടാം ഭാഗത്തിൽ മെക്സിക്കൻ ജീസസ് കൊറോണ സെവിയ്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.60 ആം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് അക്കൂന മുനീറിനെ ലക്ഷ്യം വച്ച് തൊടുത്തു വിട്ടപ്പോള്‍ താരം അത് ഗോള്‍ നേടി കൊണ്ട് സെവിയക്ക് കാത്തിരുന്ന ലീഡ് നേടി കൊടുത്തു.

Leave a comment

Your email address will not be published. Required fields are marked *