ടൂഷലിന്റെ ഗുഡ് ബുക്കില്‍ ഇടം നേടി ഈ ഫ്രഞ്ച് താരം
ക്രിസ്റ്റഫർ എൻകുങ്കുവിനായി ചെൽസി 75 മില്യൺ യൂറോ നൽകണമെന്ന് ഫുട്ട് മെർകാറ്റോയിലൂടെ സ്പോർട് വിറ്റ്നസ് റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് താരം ആർബി ലീപ്സിഗിനായി താരം മികച്ച പ്രകടനം ആണ് കാഴ്ച്ചവക്കുന്നത്.

എൻകുങ്കു പിഎസ്ജിയിൽ ഉയർന്നുവെങ്കിലും ആദ്യ ടീമിൽ സ്ഥാനം ഉറപ്പിക്കാനായില്ല. 2019-ൽ RB ലീപ്സിഗിലേക്ക് പോയത് അദ്ദേഹത്തിന്റെ കരിയർ തന്നെ വഴിതിരിച്ചുവിട്ടു.ഈ സീസണിൽ ബുണ്ടസ്ലിഗ ടീമിനായി 24 കാരനായ താരം അസാധാരണ ഫോമിലാണ്. ഈ കാമ്പെയ്നിലെ 37 ഗെയിമുകളിൽ നിന്ന് 25 ഗോളുകൾ സ്കോർ ചെയ്യുകയും 13 ഗോളുകൾക്ക് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്.ഫ്രഞ്ച് ദേശീയ ടീമിലേക്ക് കടക്കാനും എൻകുങ്കു ആഗ്രഹിക്കുന്നു.തുക ചെല്‍സിക്ക് സമ്മതം ആണോ എന്നറിഞ്ഞിട്ടില്ല എങ്കിലും ക്ലബ്ബിന്റെ ഉടമസ്ഥതയെക്കുറിച്ചുള്ള സമീപകാല അനിശ്ചിതത്വം താരത്തിന്റെ ട്രാന്‍സഫര്‍ ഒരു ചോദ്യചിഹ്നം ആയി ഉയര്‍ന്നേക്കും.