ജോയൽ മാറ്റിപ്, റോബർട്ടോ ഫിർമിനോ, തിയാഗോ അലകാനട്ര എന്നിവർ പരിശീലനത്തിൽ തിരിച്ചെത്തി
ഇന്റർ മിലാനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തിന് മുന്നോടിയായി ജോയൽ മാറ്റിപ്, റോബർട്ടോ ഫിർമിനോ, തിയാഗോ അൽകന്റാര എന്നിവർ പരിശീലനത്തിൽ തിരിച്ചെത്തിയതായി ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു. മുഹമ്മദ് സലായുടെയും ഫിർമിനോയുടെയും ഗോളുകൾ മൂലം റെഡ്സ് സാൻ സിറോയിൽ നടന്ന ആദ്യ പാദത്തിൽ 2-0 ന് വിജയിച്ചിരുന്നു.

“തിയാഗോ, ബോബി, ജോയൽ എന്നിവരെല്ലാം ഇന്നലെ പരിശീലനം പൂർത്തിയാക്കി. അവർ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് കാണേണ്ടതുണ്ട്.” തിയാഗോ ഒരാഴ്ച മാത്രമേ പുറത്തായിരുന്നുള്ളൂ.ജോയലിന് 3-4 ദിവസമായിരുന്നു വിശ്രമം. ബോബി ഫിര്‍മീഞ്ഞോയുടെ ആദ്യ സെഷനായിരുന്നു ഇന്നലെ.ഇത്രയും പറഞ്ഞ ശേഷം എതിരില്ലാത്ത രണ്ടു ഗോളിന്റെ ലീഡ് ഉണ്ടെങ്കിലും അത് എപ്പോള്‍ വേണമെങ്കിലും മാറി മറയാം എന്ന് ക്ലോപ്പ് പറഞ്ഞു.