പരിക്ക് മൂലം റയലിനെതിരെ കളിക്കാന്‍ എംബാപ്പെ ഉണ്ടാകാനിടയില്ല
നാളെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ റയൽ മാഡ്രിഡിനെതിരെ കൈലിയൻ എംബാപ്പെയുടെ പങ്കാളിത്തത്തെക്കുറിച്ച് ഫ്രഞ്ച് പ്രസിദ്ധീകരണമായ എൽ’ഇക്വിപ്പ് സംശയം പ്രകടിപ്പിച്ചു.ഫ്രഞ്ചുകാരൻ ആയ താരത്തിന് ഇന്നലെ രാവിലെ കാലിന് വേദനാജനകമായ പ്രഹരമേറ്റതായി റിപ്പോർട്ടുണ്ട്.

ഒടിവില്ല എന്ന് സ്കാന്‍ വഴി തെളിഞ്ഞു എങ്കിലും താരം റയലിനെതിരെ കളിക്കാന്‍ സാധ്യതയില്ലാത്ത ലക്ഷണം ആണ് കാണുന്നത്.എംബാപ്പെയുടെ ലഭ്യതയെക്കുറിച്ച് PSG ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.കഴിഞ്ഞ മാസം പാർക് ഡെസ് പ്രിൻസസിൽ റയൽ മാഡ്രിഡിനെതിരായ ആദ്യ പാദത്തിൽ ഫ്രഞ്ച് താരം നേടിയ ഏക ഗോളില്‍ ആണ് മത്സരം പാരിസിന്റെ വരുതിയില്‍ വന്നത്.എംബാപ്പെയുടെ അഭാവത്തില്‍ മെസ്സിക്കും നെയ്മറിനും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.എംബാപ്പെയുടെ അഭാവം എങ്ങനെ പോച്ചേട്ടീനോ മറികടക്കും എന്നത് കാത്തിരുന്നു കാണണം.