Cricket Cricket-International Top News

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

February 23, 2022

author:

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ആവേശകരമായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം മാർച്ച് എട്ടിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. പരമ്പര വിജയത്തിനായി ആതിഥേയർ കച്ചകെട്ടിയിറങ്ങുമ്പോൾ സ്വന്തം നാട്ടിൽ ടി-20 പരമ്പര അടിയറവു പറയേണ്ടി വന്നതിന്റെ പകരം വീട്ടാനാണ് ഇംഗ്ലീഷ് പട എത്തുന്നത്.

ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിരിക്കുകയാണ് വിൻഡീസ്. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് സെലക്ഷൻ പാനൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള കരീബിയൻ ടീമിനെയും നാല് ദിവസത്തെ സന്നാഹ മത്സരത്തിനുള്ള സിഡബ്ല്യുഐ പ്രസിഡന്റ്സ് ഇലവൻ ടീമിനെയും പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് ഒന്നു മുതൽ നാലു വരെ കൂലിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സന്നാഹ മത്സരങ്ങൾ നടക്കുക.

Image

ആദ്യ ഇംഗ്ലണ്ട് ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീം: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റൻ), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്റ്റൻ), എൻക്രുമ ബോണർ, ഷമർ ബ്രൂക്‌സ്, ജോൺ കാംപ്‌ബെൽ, ജോഷ്വ ഡ സിൽവ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കൈൽ മേയേഴ്‌സ്, വീരാസാമി പെർമോൾ, വീരസമി പെർമോൾ, കെമാർ റോച്ച്, ജെയ്‌ഡൻ സീൽസ്

Leave a comment