Olympics Top News

ടോകിയോ ഒളിമ്പിക്‌സിലെ മെഡലുകളിലെ കൗതുകം

July 27, 2021

author:

ടോകിയോ ഒളിമ്പിക്‌സിലെ മെഡലുകളിലെ കൗതുകം

ടോകിയോയിൽ ഒളിമ്പിക്സ് നടന്നു കൊണ്ടിരിക്കുമ്പോൾ ശ്രദ്ധേയമാകുന്നത് മെഡലുകളിലെ കൗതുകമാണ്. ഈ വർഷം നൽകുന്ന മെഡലുകൾ എല്ലാം തന്നെ ഉണ്ടാക്കിയിരിക്കുന്നത് ഇ – വേസ്റ്റ് കൊണ്ട് ആണ്. ഈ വർഷം നിർമിച്ചിരിക്കുന്ന 5000 മെഡലുകളും ഇലക്ട്രോണിക് വേസ്റ്റ് കൊണ്ട് ഉണ്ടാക്കിയതാണ്. ടോകിയോ 2020 മെഡൽ പ്രൊജക്റ്റ്‌ എന്നാണ് ഇതറിയപ്പെടുന്നത്.

ഇങ്ങനെ ശേഖരിച്ച ഇലക്ട്രോണിക് ഉപകാരണങ്ങളിൽ നിന്നും ലഭിച്ചത് 30 കിലോ സ്വർണം 4100 കിലോ വെള്ളി 2700 കിലോ വെങ്കലം. മെഡലുകൾ ഉണ്ടാക്കാൻ വേണ്ട 90 ശതമാനവും ഇതിൽ നിന്നും ലഭിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളിലെ പ്രോസസ്സറുകളിൽ നിന്നാണ് സ്വർണം വെറുതിരിച്ചെടുക്കുന്നത്. ഗ്രീക്ക് ദേവതയും ഒളിമ്പിക്സ് ചിഹ്നവും അടങ്ങുന്ന മെഡൽ പ്രത്യേക മത്സരം നടത്തിയാണ് തിരഞ്ഞെടുത്തത്.

Leave a comment