European Football Foot Ball

അസൂറി പടക്ക് എതിരായി സ്വിസ്സ് ആര്‍മി

June 16, 2021

അസൂറി പടക്ക് എതിരായി സ്വിസ്സ് ആര്‍മി

ഓപ്പണിംഗ് വിജയം നേടിയ ഇറ്റലി, പ്രാദേശിക എതിരാളികളായ സ്വിറ്റ്സർലൻഡിനെ ബുധനാഴ്ച റോമിലെ ചരിത്രപരമായ സ്റ്റേഡിയോ ഒളിംപിക്കോയിൽ നേരിടും.ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയിലെ എതിരാളികളായ വെയിൽസുമായുള്ള നിരാശാജനകമായ സമനിലയെത്തുടർന്ന് ഇന്നത്തെ മത്സരത്തില്‍ സ്വിസിന് വിജയം നേടണം.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.

ആദ്യ ഓപ്പണിംഗ് മത്സരത്തില്‍ തന്നെ തുര്‍ക്കിയെ നിലംപരിശര്‍ ആക്കിയുള്ള വരവാണ് അസൂറി പട.പുതിയ കോച്ചിന് കീഴില്‍ ഇറ്റലി പുതിയ ഒരു ഫുട്ബോളിംഗ് യുഗത്തിന് തന്നെ തുടക്കം കുറിക്കും എന്ന വിശ്വാസത്തില്‍ ആണ് യുറോപ്പ്.റോബർട്ടോ മാൻസിനി സ്വിസിനെതിരെ    ആരംഭിക്കുന്ന ആദ്യ ഇലവനിൽ യാതൊരു മാറ്റവും വരുത്താൻ സാധ്യതയില്ല, കാരണം രണ്ടാം  വിജയത്തോടെ തന്റെ ടീമിനെ നോക്കൗട്ട് ഘട്ടത്തിലേക്ക് നയിക്കാൻ ആണ്  അദ്ദേഹത്തിന്‍റെ ലക്ഷ്യം.

 

Leave a comment