Editorial European Football Foot Ball Top News

സ്പെയിൻ : എൻറിക്കെ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു !!

May 25, 2021

സ്പെയിൻ : എൻറിക്കെ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു !!

യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിനെ ഇന്നലെ പ്രഖ്യാപിക്കുക ഉണ്ടായി. പലരുടെയും നെറ്റി ചുളിപ്പിച്ച തീരുമാനമായിട്ടാണ് മുൻ ബാഴ്സലോണ കോച്ച് കൂടി ആയ സ്പാനിഷ് മാനേജർ ലൂയിസ് എൻറിക്കെ ടീം സെലെക്ഷൻ പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡ് താരങ്ങളുടെ അഭാവം കൊണ്ട് ശ്രദ്ധേയമാണ് ഈ ടീം. അതിൽ പ്രതിഭാശാലികളായ ഇസ്‌കോ, അസെൻസിയോ, നാച്ചോ, സെർജിയോ റാമോസ് എന്നിവർ ഉൾപെടും. എന്നാൽ കഴിവുള്ള വേറെ കുറച്ചു താരങ്ങളും ടീമിൽ ഇടം നേടിയിട്ടില്ല.

അതിൽ എടുത്ത് പറയേണ്ടത് ഇയാഗോ അസ്പാസിനെ പറ്റിയാണ്. ഈ സീസണിൽ ല ലീഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് [13 എണ്ണം] നൽകിയ താരമാണ് ഈ ഫോർവേഡ്. മാത്രമല്ല 14 ഗോളുകളും ടീമിനായി അദ്ദേഹം നേടുക ഉണ്ടായി. ഒരുപക്ഷെ പ്രായാധിക്യമായിരിക്കാം [33 വയസ്സ്] അസ്പാസിനു വിനയായി മാറിയത്. എന്നാലും തികച്ചും ഫോം ഔട്ട് ആയ വൂൾവ്‌സിന്റെ ആഡമാ ട്രയോരെയെക്കാൾ അസ്പാസ് സ്ഥാനം അർഹിക്കുന്നു.

 

Fig: Iago Aspas and Nacho Fernadez

പരിക്കുകൾ കാരണം സീസണിന്റെ സിംഹഭാഗവും ബെഞ്ചിൽ ഇരുന്ന സെർജിയോ റാമോസിനെ ഒഴിവാക്കുന്നതിലെ യുക്തി മനസിലാകും. എന്നാൽ റാമോസിന്റെയും വറാണിന്റെയും അഭാവത്തിൽ റയൽ പ്രതിരോധത്തെ താങ്ങി നിറുത്തിയ നാച്ചോ ഫെർണാഡിസന്റെ അഭാവം യുക്തിരഹിതമാണ്. വെറും 8 മത്സരങ്ങൾ മാത്രം കളിച്ച മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യയെക്കാൾ അർഹത തനിക്കുണ്ടെന്ന് നാച്ചോ ഗ്രൗണ്ടിൽ തെളിയിച്ചതാണ്.

ജീസസ് നവാസ്, ആഞ്ചേലിനോ എന്നിവരുടെ അഭാവവും പലരും ചോദ്യം ചെയ്യുന്നു. ഏതായാലും വലിയ ഒരു ആപച്ഛങ്ക എൻറിക്കേനെ നോക്കിക്കാണുന്നു. നല്ല പ്രകടനം സ്പെയിനിനു കാഴ്ച വെക്കാൻ സാധിച്ചില്ലെങ്കിൽ എൻറിക്കെയുടെ സ്ഥാനം തന്നെ നഷ്ടമായേക്കും.

Leave a comment