Editorial European Football Foot Ball Top News

ജോസേ ഫോണ്ടെ – യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫൻഡർ

May 24, 2021

ജോസേ ഫോണ്ടെ – യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫൻഡർ

2017 നു ശേഷം പി.എസ്.ജി അല്ലാതെ ഒരു ലീഗ് ചാമ്പ്യൻ ഫ്രാൻസിൽ ഉണ്ടായിരിക്കുകയാണ്. അതാകട്ടെ സീസണിന്റെ തുടക്കത്തിൽ ആരും തന്നെയും പ്രതീക്ഷ അർപ്പിക്കാത്ത ലീലും [Lille].

“strikers win you games but defenders win titles” – ആഴ്സണലിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ഡിഫൻഡർ ആയിരുന്ന കോലോ ടൂറെ ഒരിക്കൽ നടത്തിയ പരാമർശം ആയിരുന്നു ഇത്. ഇതിനെ അടിവരയിടുന്ന ഒരു ഉദാഹരണമാണ് ഈ സീസണിലെ ലീൽ. അതിന് നമ്മുക്ക് അല്പം കണക്കുകളിലേക്ക് പോകാം. ലീഗ് മത്സരങ്ങളിൽ ലീൽ അകെ വഴങ്ങിയത് 23 ഗോളുകൾ മാത്രം. 38 മത്സരങ്ങളിൽ നിന്ന് അവർ 21 ക്ലീൻ ഷീറ്റും നേടിയെടുത്തിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻസിവ് റെക്കോർഡ് ആണ് ഇത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ സെൻട്രൽ ഡിഫെൻസിലെ ജോസേ ഫോണ്ടെ – സ്‌വൻ ബോട്ട്മാൻ കൂട്ടുകെട്ടും.

ഇതിൽ എടുത്ത് പരാമർശിക്കേണ്ട താരം ഫോണ്ടെ ആണ്. കാരണം ഇത്രയധികം ആയ ഒരു താരത്തെ അടുത്തിടെ കണ്ടിട്ടില്ല. സതാംപ്ടൺ – വെസ്റ്റ് ഹാം എന്നീ പ്രീമിയർ ലീഗ് ടീമുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ഫുട്ബോൾ പണ്ഡിതർ പുകഴ്ത്താതെ പോയ ഒരു താരം. എന്നാൽ അതിനേക്കാൾ വേദനാജനകം അദ്ദേഹം പോർച്ചുഗലിന് വേണ്ടി നടത്തിയ പ്രകടനം പെപ്പെയുടെ പ്രഭയിൽ മങ്ങി പോയതാണ്. 2016 യൂറോ കപ്പ്, 2019 നേഷൻസ് കപ്പ് എന്നിവ പോർച്ചുഗലിന് നേടി കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഫോണ്ടെ. യൂറോ കപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഫോണ്ടെ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ വഴങ്ങിയത് 4 ഗോളുകൾ ആയിരുന്നു, അതും ദുർബലരായ എതിരാളികളുടെ മുന്നിൽ. എന്നാൽ പ്രീ ക്വാർട്ടർ മുതൽ ഫൈനൽ വരെ പോർച്ചുഗൽ വഴങ്ങിയതാകട്ടെ വെറും ഒരു ഗോളും. സംശയിക്കണ്ട, അതിൽ പ്രധാന കാരണക്കാരൻ പെപ്പെയുടെ സഹായത്തിന് വന്ന ഫോണ്ടെ തന്നെ.

2020 – 21 സീസണിൽ ഇത്രയും മികച്ച പ്രധിരോധ നിരയുമായി ലീലിന് തിളങ്ങാൻ സാധിച്ചതിന്റെ അമരക്കാരന്റെ വയസ്സ് കേട്ടാൽ നിങ്ങൾ ഞെട്ടും – 37. പ്രായം വെറും അക്കങ്ങൾ ആണെന്ന് പറയാനൊക്കെ എളുപ്പമാ – പക്ഷെ എമ്പാപ്പെ പോലുള്ള വേഗതയേറിയ താരങ്ങൾ കളിക്കുന്ന ലീഗിൽ, ഈ മികവ് പുലർത്താൻ ഒരു റേഞ്ച് തന്നെ വേണം. 36 മത്സരങ്ങൾ മുഴവനും കളിക്കുകയും ചെയ്തു. ഏതായാലും ഈ സീസണിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഡിഫൻഡർ – Jose Fonte

Leave a comment