യൂറോപ്പ ലീഗ് – മാഞ്ചസ്റ്റർ യുണൈറ്റഡിന് അനായാസ വിജയം
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗ്രാനഡയെ തോല്പിച്ചു. രണ്ടു എവേയ് ഗോളുകളുമായി അതീവ ആത്മവിശ്വാസത്തോടെ ചുവന്ന ചെകുത്താന്മാർക്ക് രണ്ടാം പാദത്തിൽ ഇറങ്ങാൻ സാധിക്കും. മാർക്സ് റാഷ്ഫോഡും ബ്രൂണോ ഫെർണാണ്ടസുമാണ് ചെകുത്താന്മാർക്കായി ലക്ഷ്യം കണ്ടത്.
വലചലിപ്പിക്കുന്നതിന് മുമ്പ് റാഷ്ഫോർഡ് ബോൾ കാലിൽ സ്വീകരിച്ച ഫസ്റ്റ് ടച്ച് ഒന്ന് കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. ബ്രൂണോ ആകട്ടെ കണ്ണിന് പരിക്ക് പാട്ടി, ഒരു കണ്ണിന് ഭാഗികമായി കാഴ്ച്ച നഷ്ടപെട്ട സാഹചര്യത്തിലുമാണ് സുപ്രധാന പെനാൽറ്റി എടുത്തതും.അങ്ങനെ വിജയത്തേക്കാൾ ഉപരി അഭിമാനിക്കാൻ ഒട്ടനവധി മുഹൂർത്തങ്ങളും സൃഷ്ടിച്ചതിന് ശേഷമാണ് യുണൈറ്റഡ് സ്പെയിൻ വിട്ടത്. പക്ഷെ വിജയിച്ചെങ്കിലും, ലൂക് ഷോ, ഹാരി മഗ്വെയ്ർ, സ്കോട് മാക്ടോമിനി എന്നിവർ അടുത്ത പാദത്തിൽ ഉണ്ടാകില്ല. ഈ മത്സരത്തിൽ കിട്ടിയ മഞ്ഞക്കാർഡുകൾ ആണ് അതിന് കാരണം.