ആശാനും ശിഷ്യനും !!
റിക്കി പോണ്ടിങനോളം റിഷബ് പന്തിനെ മനസ്സിലാക്കിയവർ കുറവല്ലേ എന്ന ചിന്ത ചിലപ്പോഴൊക്കെ എന്നിലുണ്ടായിട്ടുണ്ട്. 2019 വേൾഡ് കപ്പിലുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ പന്തിന് ആദ്യം ഇടം കിട്ടാതെ വന്നപ്പോൾ പോണ്ടിങ് പറഞ്ഞിരുന്നത് ഈ തീരുമാനം എന്നെ ഞെട്ടിച്ചു എന്നായിരുന്നു. നാലാമനായോ അഞ്ചാമനായോ ഇറങ്ങി ഒരു മത്സരത്തിന്റെ തന്നെ ഗതി മാറ്റാനുള്ള x ഫാക്ടർ അടങ്ങിയിട്ടുള്ള അയാൾ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇറങ്ങണമെന്ന വാദമായിരുന്നു അയാൾ ഉന്നയിച്ചത്.2003 വേൾഡ് കപ്പിൽ സൈമണ്ട്സിന് വേണ്ടി വാദിച്ചു ടീമിലെടുത്ത ആ ചിന്താ രീതി തന്നെയാവും അയാൾ അന്നും പുറത്തു വിട്ടത്…..പിന്നീട് ഇഞ്ചുറി പറ്റിയ ധവാന് പകരമായി അയാൾ ടീമിലേക്ക് വരുന്നുണ്ട്…
അഡ്ലെയ്ഡിൽ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു മോശം ദിനം പിറവി കൊള്ളുന്ന ആ സാഹചര്യം അവിടെ നാട്ടിലേക്ക് തിരിക്കുന്ന കോഹ്ലി, രണ്ടാം ടെസ്റ്റിലെ ഒരു ബോൾ പോലും എറിയുന്നതിന് മുന്നേ പോണ്ടിങ് പറയുന്നുണ്ട് കോഹ്ലിയുടെ വിടവ് നികത്താൻ ആ അഗ്രസ്സീവ് ബ്രാൻഡ് ഓഫ് ക്രിക്കറ്റ് കളിയ്ക്കാൻ പന്ത് ഇറങ്ങേണ്ടതുണ്ടെന്ന്. പിന്നീട് നമ്മൾ കണ്ടത് ഇന്ത്യയുടെ എക്കാലത്തേയും മികച്ച രണ്ട് ടെസ്റ്റ് റിസൾട്ടിനെ സ്വാധീനിക്കുന്ന തരത്തിൽ ബാറ്റ് ചലിപ്പിക്കുന്ന പന്തിനെയാണ്……
ഇന്ന് താൻ കോച്ചായ ടീമിന്റെ നായകനായി പന്ത് മാറുമ്പോൾ പോണ്ടിങ് പ്രതീക്ഷിക്കുന്നത് ആ എക്സ്ട്രാ റെസ്പോൺസിബിലിറ്റി അയാളെ കൂടുതൽ മികച്ചവനക്കുമെന്നാണ്,….
ഒരിക്കലും പോണ്ടിങ് എന്ന കളിക്കാരനെ ഞാൻ ആ കുട്ടിക്കാലത്തു ആരാധിച്ചിട്ടില്ല പക്ഷെ ക്രിക്കറ്റിനെ വൈകാരികമായി സമീപിക്കുന്നത് അവസാനിപ്പിച്ച അന്ന് മുതൽ ഞാൻ അയാളിലെ ക്രിക്കറ്റ് ബ്രയിനിനെ ആ മൂന്നാം നമ്പർ ബാറ്റ്സ്മാനെ ഒരുപാട് ബഹുമാനത്തോടെ നോക്കി കാണുന്നുണ്ട്….
അയാളോളം മികച്ചൊരു മാൻ മാനേജർ ഇല്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും…. ആ ക്രിക്കറ്റ് ബ്രെയിൻ കുറച്ചെങ്കിലും പഠിച്ചെടുക്കാൻ പന്തിന് സാധിച്ചാൽ അത് ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് ഗുണങ്ങൾ നല്കിയിരിക്കും..