സിറ്റിക്കാര് മണി കെട്ടും – ഗാർഡിയോളയും പിള്ളേരും ലെസ്റ്ററിനെ അനായാസം മറികടന്നു
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. ഇതോടെ 31 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 71 പോയിന്റ് ആയി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ 14 പോയിന്റ് മുന്നിലാണ് അവർ. കഴിഞ്ഞ 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 26 വിജയവുമായി ഗാർഡിയോളയും സംഘവും കുതിക്കുകയാണ്.
രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ശക്തമായ പ്രതിരോധിച്ച ലെസ്റ്റർ പ്രതിരോധം ഭേദിച്ചത് ബെഞ്ചമിൻ മെൻഡിയുടെ അസാധ്യ മനഃസാന്നിധ്യമാണ്. സിക്സ് യാർഡ് ബോക്സിൽ ഡ്രിബിൾ ചെയ്തു ഷോട്ട് പായിച്ചാണ് ആണ് ഈ ഡിഫൻഡർ സിറ്റിയെ മുന്നിൽ എത്തിച്ചത്[58′]. ഡി ബ്രൂയ്‌നയുടെ അതിമനോഹരമായ പാസ് ആണ് ജെസ്യൂസിന്റെ രണ്ടാം ഗോളിൽ കലാശിച്ചത്[74′]. അവസാന നിമിഷങ്ങളിൽ ലെസ്റ്ററിന്റെ ജെയിംസ് മാഡിസണ് രണ്ടു സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും പാഴാക്കി കളഞ്ഞു.