വെസ്റ്റ് ബ്രോമിന്റെ പോക്കറ്റില്‍ ഒതുങ്ങി ചെല്‍സി
കഴിഞ്ഞ പതിനാല് മല്‍സരങ്ങളില്‍ തോല്‍വി എന്തെന്ന് അറിയാത്ത ചെല്‍സി ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോമിനെതിരെ പരാജയപ്പെട്ടു.അതും രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക്.ലീഗില്‍ മിന്നും ഫോം കാഴ്ച്ച വച്ചിരുന്ന ചെല്‍സി ടീമിനും ആരാധകര്‍ക്കും മാത്രമല്ല ഫൂട്ബോള്‍ ആരാധകരെ തന്നെ ഞെട്ടിപ്പിച്ചിരിക്കുയാകയാണ്.

ആദ്യ പകുതിയില്‍ ഗോള്‍ നേടി കൊണ്ട് പുലിസിച്ച് ചെല്‍സിക്ക് ലീഡ് കൊടുത്തു.എന്നാല്‍ ആദ്യ പകുതി തീരാന്‍ ഇരിക്കെ ഇരട്ട ഗോള്‍ നേടി കൊണ്ട് മാത്യൂസ് പെരേര മല്‍സരം ബ്രോമിനായി വഴിതിരിച്ചു വിട്ടു.രണ്ടാം പകുതിയില്‍ ചെല്‍സി തിരിച്ചുവരുമെന്ന് വിചാരിച്ചെങ്കിലും കാല്ലം റോബിന്സന് ഡിയാഗ്ന്നെ എന്നിവരുടെ ഗോളില്‍ ചെല്‍സിക്ക് മറുപടി ഉണ്ടായിരുന്നില്ല.മേസണ്‍ മൌണ്ട് രണ്ടാം ഗോള്‍ നേടി കൊണ്ട് ചെല്‍സിയുടെ പരാജയഭാരം കുറച്ചു.ഇന്റര്‍ നാഷണല്‍ ബ്രേക്കിന് ശേഷം നല്ലൊരു തുടക്കം അല്ല ചെല്‍സി കാഴ്ചവച്ചത്.ഇതില്‍ നിന്നും എങ്ങനെ ടീമിനെ വീണ്ടും പ്രചോദിപ്പിച്ചു കൊണ്ട് അടുത്ത മല്‍സരങ്ങളില്‍ വിജയിക്കാം എന്നത് ആയിരിക്കാം ടൂഷലിന്റെ തലവേദന.