ഭാവിയില്‍ പന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയാലും അത്ഭുതപ്പെടാന്‍ ഇല്ല എന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ദേശീയ ടീം ക്യാപ്റ്റൻസിക്ക് മികച്ച ഓപ്ഷന് ആകുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസണിലെ ക്യാപ്റ്റനായി പന്തിനെ ഡെൽഹി ക്യാപിറ്റൽസ് ചൊവ്വാഴ്ച നിയമിച്ചു.

“കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ പന്ത് നിലനിര്‍ത്തുന്ന ഫോം മികച്ചതാണ്.അദ്ദേഹം തന്റെ അറ്റാക്കിങ് ശൈലി ഉപയോഗിച്ച് കൊണ്ട് എല്ലാ ക്രികറ്റ് ഫോര്‍മാറ്റിലും തിളങ്ങുന്നു.ഭാവിയില്‍ അദ്ദേഹത്തിനെ സിലക്റ്റര്‍മാര്‍ ക്യാപ്റ്റന്‍ ആയി പ്രഖ്യാപിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.” അസ്ഹറുദ്ദീൻ ട്വീറ്റ് ചെയ്തു.ക്യാപ്റ്റൻസി പന്തിനെ മികച്ച കളിക്കാരനാക്കുമെന്ന് ദില്ലി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗും കരുതുന്നു. തന്റെ സമീപകാല പ്രകടനങ്ങൾ കൊണ്ട് ഫ്രാഞ്ചൈസിയെ നയിക്കാൻ പന്ത് അർഹനാണെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞിരുന്നു.