ഹര്‍ഭജന്റെ വരവോടെ നിലവില്‍ ഐ പി എല്‍ ഇല് മികച്ച സ്പിന്പട കോല്ക്കത്തയുടേത് എന്നു മോര്ഗന്
വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ഉൾപ്പെടുത്തൽ കുറച്ച് പേരുടെ സംശയങ്ങള്‍ക്ക് വഴി വചെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഇയോൺ മോർഗൻ താരത്തിന്റെ അനുഭവസമ്പത് കെ.കെ.ആറിന് മുതല്‍കൂട്ടാകും എന്നു ബുധനാഴ്ച പറഞ്ഞു.കഴിഞ്ഞ വർഷം ദുബായിൽ ഐപിഎൽ ഒഴിവാക്കിയ 40 കാരനെ ആദ്യ റൌണ്ടിൽ വിറ്റുപോകാത്തതിനെ തുടർന്ന് രണ്ടാം റൌണ്ടില്‍ തന്നെ കൊല്‍ക്കത്ത കൂടെ കൂട്ടിയിരുന്നു.

സുനിൽ നരെയ്ൻ, ഷക്കീബ് അൽ ഹസൻ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍ വകുപ്പിനെ കൂടുതല്‍ അപകടമാക്കുന്ന നീക്കമാണ് ഹര്‍ഭജന്റെ വരവ്. നിലവിലെ സീസണില്‍ തങ്ങളുടെ ടീം ആണ് കൂടുതല്‍ മികച്ച സ്പിന്നര്‍മാര്‍ ഉള്ളത് എന്നും മോര്ഗന് വിര്‍ച്വല്‍ മീഡിയ വഴി നല്കിയ അഭിമുഘത്തില്‍ പറഞ്ഞു.