കൊണാട്ടേക്കായി ലിവർപൂൾ രംഗത്ത്; 40 മില്യൺ യുറോക്ക് കരാർ ഒരുങ്ങുന്നു
യുവ ഫ്രഞ്ച് ഡിഫൻഡർ ഇബ്രാഹിമാ കൊണാട്ടേക്കായി ലിവർപൂൾ രംഗത്ത്. റിലീസ് ക്ലോസ് ആയ 40 മില്യൺ യൂറോ കൊടുക്കാൻ ആർ. ബി ലെയ്പ്സിഗുമായി ഇംഗ്ലീഷ് ക്ലബ് തയ്യാറാണ് എന്ന വാർത്തകൾ പുറത്ത് വരുന്നു. വെറും 21 വയസ്സ് മാത്രം പ്രായമുള്ള കൊണാട്ടെ, ഇപ്പളെ ബുണ്ടസ്ലീഗയിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച ഡിഫൻഡർ ആണ്.
192 സെന്റി മീറ്റർ ഉയരവും 93 കിലോ ഭാരവുമുള്ള കൊണാട്ടെ സ്ട്രൈക്കേഴ്സിന്റെ ഒരു പേടി സ്വപ്നമാണ്. ഉയർന്നു വരുന്ന ബോളുകളിൽ നല്ല കണ്ട്രോളും ഇദ്ദേഹത്തിന്റെ പ്രത്യകത തന്നെ. ടാക്ലിങ്ങിലും മികച്ചു നിൽക്കുന്ന താരം, ഡേവിഡ് ഉപമകനോയുടെ പങ്കാളി ആണ് ലെയ്പ്സിഗിൽ. പ്രതിരോധത്തെ കീറി മുറിക്കുന്ന ലോങ്ങ് പാസുകൾ നൽകുന്നതിലും താരം മിടുക്കൻ തന്നെ. വാൻ ഡൈക്കിന്റെ ഒരു പകരക്കാരൻ എന്ന അപരനാമം ഇപ്പളെ അദ്ദേഹത്തിന്റെ പുറകിൽ ഉണ്ട്.
ഷാൽകെയിൽ നിന്ന് ഒസാൻ കബാക്ക് എന്ന യുവ ഡിഫെൻഡറിനെ ലിവർപൂൾ ജനുവരിയിൽ ടീമിൽ ലോൺ അടിസ്ഥാനത്തിൽ എത്തിച്ചിരുന്നു. 21 വയസ്സ് മാത്രമേ കബാക്കിനും പ്രായം വരൂ. 18 മില്യൺ കൊടുത്ത് ആ കരാറും സ്ഥിരമാക്കാനുള്ള ശ്രമത്തിലാണ് ലിവർപൂൾ. ഒരു തലമുറമാറ്റതിന്നാണ് ലിവർപൂളിൽ ക്ളോപ്പ് ശ്രമിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ.