എതിര്‍ക്കാന്‍ ആളില്ലാതെ ഇറ്റലി,സ്വീഡന് ടീമുകള്‍
ബല്ഗേറിയയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി കൊണ്ട് 2022 ലെ ലോകകപ്പ് യോഗ്യതാ ക്യാമ്പയിനിനു മികച്ച ഒരു തുടക്കം കുറിക്കാന്‍ ഇറ്റലിക്കായി.ഗ്രൂപ്പ് സിയിൽ രണ്ടിൽ നിന്ന് രണ്ട് ജയം.ഗ്രൂപ്പ് സിയിൽ രണ്ടിൽ നിന്ന് രണ്ട് ജയം നേടിയ ഇറ്റലി ഗ്രൂപ്പ് സി യില്‍ സ്വിറ്റ്സര്‍ലാണ്ടിനെ മറികടന്നു കൊണ്ട് ഒന്നാം സ്ഥാനത്താണ് തുടരുന്നത്. ആൻഡ്രിയ ബെലോട്ടി, മാനുവൽ ലോക്കറ്റെല്ലി എന്നിവർ ആണ് ബൾഗേറിയയ്ക്കെതിരെ ഗോള്‍ നേടിയ താരങ്ങള്‍.

സ്വീഡന് നാഷനല്‍ ടീം കൊസോവോയേ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയ്പ്പെടുത്തി കൊണ്ട് തങ്ങളുടെ ലോകകപ്പ് യോഗ്യത കാമ്പെയിനിന് ഒരു മികച്ച തുടക്കം കാഴ്ച്ചവച്ചു.സെബാസ്റ്റിയന് ലാര്സണ്,അലക്സാണ്ടര്‍ ഇസാക്ക്,ലുഡ്വിഗ് എന്നിവര്‍ ആണ് സ്വീഡന് വേണ്ടി കൊസോവ വല ചലിപ്പിച്ചത്.