മെസ്സിയേ നേരിട്ട രീതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും എന്നു അഞ്ചലോട്ടി
എഫ്എ കപ്പ് പോരാട്ടത്തിന് മാഞ്ചസ്റ്റര്‍ സിറ്റിയെ അഭിമുഘീകരിക്കാന്‍ പോകുന്ന എവര്ട്ടന് മെസ്സിയേ എങ്ങനെ നേരിട്ടുവോ അതേ തന്ത്രം ഇവിടെയും ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് അഞ്ചലോട്ടി.

ലിവര്‍പ്പൂള്‍ എക്കോവിന് നല്കിയ അഭിമുഘത്തില്‍ അഞ്ചലോട്ടി തന്റെ പ്രീ മാച്ച് ഒരുക്കുങ്ങളെ കുറിച്ചു വെളിപ്പെടുത്തി,”മെസി എനിക്കു നല്ലൊരു എതിരാളി ആയിരുന്നു,അദ്ദേഹത്തിനെതിരെ ഞാന്‍ ടീമിനെ പരിശീലിക്കുമ്പോള്‍ ഞാന്‍ ചെയ്യുന്ന ഒരു കാര്യം അദ്ദേഹത്തിനെ കുറിച്ച് താരങ്ങളോട് സംസാരിക്കില്ല എന്നതാണ്.അങ്ങനെ ചെയ്താല്‍ താരങ്ങള്‍ പരിഭ്രമരാകും.അതേ പോലെ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാന്‍ പോകുന്നത്.സിറ്റിയുടെ ഫൂട്ബോളിങ് നിലവാരവും താരങ്ങളുടെ ബുദ്ധിവൈഭവവും എല്ലാവര്ക്കും അത് പറഞ്ഞു താരങ്ങളെ പേടിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല.ഞാന്‍ പതിവിലും വ്യതസ്തമായ ഒരു സ്ട്രാറ്റര്‍ജിക്ക് തുടക്കം കുറിച്ചിട്ടുണ്ട് അത് ഫലവത്താകുമോ എന്നു കാത്തിരുന്ന് കാണാം.”