വെസ്റ്റ് ഇന്‍ഡീസിന് പരമ്പര സ്വന്തം
ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിൽ രണ്ട് പന്തുകൾ മാത്രം ബാക്കി നിൽക്കെ ശ്രീലങ്കയ്ക്കെതിരെ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്.പരമ്പര വിജയം സ്വന്തമാക്കിയതോടെ നാളെ നടക്കാന്‍ പോകുന്ന മൂന്നാം ഏകദിനതിന് പ്രസക്തി ഇല്ലാതെ പോയി.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് അന്‍പത് ഓവര്‍ തീര്‍ന്നപ്പോള്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 273 റണ്‍സ് എടുത്തു.(96) ധനുഷ്ക്ക ഗുണത്തിലക ,ദിനേഷ് ചന്ദിമല്‍ (71) എന്നിവര്‍ ആണ് ശ്രീലങ്കന്‍ ഇനിങ്സിലെ ടോപ് സ്കോറര്‍.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഷായ് ഹോപ്,എവിന്‍ ലൂയിസ് എന്നിവര്‍ തുടക്കത്തില്‍ നല്കിയ മികച്ച അടിത്തറ വിന്‍ഡീസ് വിജയം സുഗമമാക്കി.