ബുമ്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനം നാളെ എന്ന് ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ
ജസ്പ്രീത് ബുംറയുടെ നിലവിലെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ പറഞ്ഞു.നാളത്തെ അവസാന മത്സരത്തില്‍ ടീമില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരാം എന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപെടുത്തി.

“എല്ലാ താരങ്ങളുടെയും പരിക്കുകൾ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.അത് ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫ് ജോലിയാണ്.എനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ ആകില്ല.ബുമ്ര മെഡിക്കല്‍ സംഘത്തിന്റെ ശക്തമായ നിരീക്ഷണത്തില്‍ ആണ്.അവന്റെ കാര്യത്തില്‍ ഒരു തീരുമാനം ഇപ്പോള്‍ പറയുക ബുദ്ധിമുട്ടാണ്.നാളെ ആയിരിക്കും അദേഹത്തിന്റെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകുക.അതും തീരുമാനം മെഡിക്കല്‍ സംഘത്തിന്റെ ഫലത്തിന് അനുസരിച്ചാകും.”വിക്രം റാതോര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഓസ്ട്രേലിയ ടൂറിനു ശേഷം ഇംഗ്ലണ്ടിനെതിരെ ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഉള്ളതിനാല്‍ ഇന്ത്യന്‍ സ്റാര്‍ ബോളറെ വച്ച് ഒരു വലിയ റിസ്ക്ക് എടുക്കാനുള്ള സാധ്യത വളരെ കുറവാണ്.