Editorial Foot Ball Stories Top News

വാർത്തകളിൽ ഇടം പിടിക്കാത്ത പ്രീമിയർ ലീഗ് പ്രതിഭകൾ

January 12, 2021

വാർത്തകളിൽ ഇടം പിടിക്കാത്ത പ്രീമിയർ ലീഗ് പ്രതിഭകൾ

ഈ സീസണിലെ പ്രീമിയർ ലീഗ് ഏതാണ്ട് മദ്ധ്യഭാഗത്തായി എത്തിയിരിക്കുന്നു. ഏവരും ലിവർപൂളിന്റെ വെല്ലുവിളികളില്ലാത്ത തേരോട്ടം പ്രതീക്ഷിച്ചെങ്കിലും യുണൈറ്റഡും സിറ്റിയും, ടോട്ടൻഹാമും ലീഗ് കിരീടത്തിനായി തുല്യ അവകാശവാദവുമായി വന്നിരിക്കുകയാണ്. ഇടവേളകളിലാത്ത മത്സരക്രമവും, താരങ്ങളുടെ പരിക്കുകളും, കൊറോണ വെട്ടിച്ചുരുക്കിയ പരീശിലന സമയങ്ങളും ലിവർപൂൾ ആസ്വദിച്ച് പോന്ന മേധാവിത്വം ഇല്ലാതാകാൻ കാരണങ്ങളായി. ആയതിനാൽ ഇപ്പോൾ അതിവാശിയേറിയ പോരാട്ടമാണ് ലീഗിനായി ഇംഗ്ലണ്ടിൽ നടക്കുന്നത്. ഇതിന് കാരണമായി മാറിയ എന്നാൽ വാർത്തകളിൽ നിറയാത്ത ചില പ്രതിഭകളെ പരിചയപ്പെടുത്തുന്നു.

1. കെയ്‌റൺ റ്റീർണീ – ആഴ്‌സണൽ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങൾ അവർ വിജയിച്ചിരിക്കുന്നു, അതിൽ ചെല്സിയുമായുള്ള മത്സരവും ഉൾപെടും. ഈ തിരിച്ചുവരവിൽ കത്തിജ്വലിക്കുന്ന മുഖമാണ് സ്കോട്ലൻഡ് കാരനായ റ്റീർണീ. കഴിഞ്ഞ സീസണിൽ ലണ്ടനിൽ വന്നതിൽ മുതൽ അഴ്സണലിലെ ഏറ്റവും സ്ഥിരമായ പ്രകടനം കാഴ്ച്ച വെച്ച താരവും ഇദ്ദേഹം തന്നെ. റ്റീർണീ മുന്നോട്ട് വെക്കുന്ന ഊർജവും വാശിയും ലീഗിൽ തന്നെ വേറെ ആരെങ്കിലും പ്രകടിപ്പിക്കുന്നുണ്ടോ എന്നുള്ളത് സംശയമാണ്.

2. പെയറി എമിലി ഹോബെർ – ടോട്ടൻഹാം മൗറീഞ്ഞോയുടെ കീഴിൽ അഭിനന്ദനം അർഹിക്കുന്ന പ്രകടനമാണ് ഇ സീസണിൽ പുറത്തെടുത്തിരിക്കുന്നത്. സോണും കെയ്‌നും വർത്തകിൽ നിറഞ്ഞെങ്കിലും അർഹിക്കുന്ന പ്രാധാന്യം ഹോബെർ എന്ന ഡാനിഷ് മിഡ്‌ഫീൽഡർക്ക് കിട്ടിയിട്ടില്ല. ടോട്ടൻഹാമിന്റെ എൻജിൻ ആണ് ഈ താരം. കളത്തിൽ നിറഞ്ഞു കളിക്കുന്ന ഈ 25 വയസ്സ് കാരൻ ദൃശ്യവിരുന്നാണ് കാണികൾക്ക് ഇത് വരെ നൽകിയിരിക്കുന്നത്. മധ്യനിരയുടെ ആധിപത്യം ഹോബെർ കളിക്കുന്ന മത്സരങ്ങളിൽ ടോട്ടൻഹാമിന് സ്വന്തം.

3. സ്കോട് മക്‌ടോമിനെ – നാളെ രാവിൽ നടക്കുന്ന ബർണിയുമായുള്ള മത്സരം വിജയിച്ചാൽ യുണൈറ്റഡ് ലീഗ് പട്ടികയിൽ ഒന്നാമതെത്തും. ആദ്യ രണ്ടു മാസങ്ങളിലെ മോശം പ്രകടനം ഏവരും ഒലെ ഗുണ്ണാർ സോൾഷെയറിന്റെ തലക്കായ് മുറവിളി കൂട്ടാൻ കാരണമായി. അവിടെ നിന്ന് ഈ രീതിയിലേക്കുള്ള മാറ്റം പ്രശംസനീയമാണ്. സ്ഥിരതയാർന്ന കുറച്ചു പ്രകടനങ്ങളാണ് ഈ വഴിത്തിരിവിന് കാരണം. സ്ഥിരതയോടെ മികവ് പുലർത്തുന്ന ഈ സ്കോട്ടിഷ് താരത്തിന്റെ പങ്കു അതിൽ വളരെ വലുതും.

4. ജെയിംസ് മാഡിസൺ – കഴിഞ്ഞ സീസണിൽ ആദ്യ നാലിൽ എത്താൻ സാധിക്കാഞ്ഞത് റോജേഴ്സും സംഘവും ഒരു വാശിയായി മാറ്റിയിരിക്കുകയാണ്. വെറും ഒരു പോയിന്റ് വ്യത്യാസമാണ് ലിവര്പൂളുമായി അവർക്കുള്ളത്. ഈ പ്രകടനത്തിൽ മാഡിസൺ വഹിച്ചിരുന്ന പങ്കു ചെറുതല്ല. ഇത് വരെ 4 ഗോളും 4 അസിസ്റ്റും താരം സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്. മാഡിസന്റെ സാന്നിധ്യം എതിർ ടീമുകൾക്ക് എപ്പളും ഒരു ഭീഷണി തന്നെയാണ്. ഒന്നുമില്ലായ്മയിൽ അവസരം സൃഷ്ട്ടിക്കുന്നതിൽ ഈ ഇംഗ്ലീഷ് താരം വളരെ മുന്നിൽ ആണ്.

ജാവോ ക്യാന്സലോ – പെപ് ഗാർഡിയോളയുടെ ഫുട്ബോൾ സമ്പ്രദായത്തിന്റെ അടിത്തറ എന്ന് പറയുന്നത് വിങ് ബാക്കുകളാണ്. ഡാനി ആൽവേസ്, ജോർഡി അൽബ, ഫിലിപ്പ് ലാം എന്നിവർ ആയിരുന്നു അദ്ദേഹത്തിന്റെ വിജയത്തിലെ ചില പ്രധാന കാരണങ്ങൾ. കഴിഞ്ഞ സീസണിൽ മെൻഡിയും ഷിൻചെങ്കോയും അവസരത്തിന് ഒത്തു ഉയരഞ്ഞതാണ് സിറ്റിയുടെ പതനത്തിന്റെ ഒരു പ്രധാന കാരണവും. തലവേദനയായിരുന്ന ലെഫ്റ് വിങ് ഇന്ന് ക്യാൻസലോയുടെ വരവോടു കൂടെ ശക്തമായിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രതിരോധം ഇന്ന് സിറ്റിയുടേതാണ്. മാത്രമല്ല വിങ് ബാക്കുകൾ അഴിച്ചു വിടുന്ന ആക്രമണവും അവർക്ക് തിരിച്ചു വന്നിരിക്കുന്നു. ടേക്ക് എ ബൗ – ക്യാന്സലോ

Leave a comment

Your email address will not be published. Required fields are marked *