സ്പാനിഷ് ലാലിഗയില്‍ ഇന്ന്  ഇന്ത്യന്‍ സമയം പത്തു മണിക്ക് വലന്‍സിയയും സേവിയയും തമ്മില്‍ ഏറ്റുമുട്ടും.വലൻസിയയുടെ ഹോം സ്റ്റേഡിയമായ  മെസ്റ്റല്ലയിൽ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ശനിയാഴ്ച ക്യാമ്പ്‌നൗവിൽ ബാഴ്‌സലോണയ്‌ക്കൊപ്പം  2-2 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞ വലന്‍സിയ ‘നിലവില്‍ പതിമൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ സേവിയയ്യും റയല്‍ സൊസിദാദിനെതിരെ സമനിലയില്‍ പിരിഞ്ഞുള്ള വരവാണ്.

ഹ്യൂഗോ ഗില്ലാമോൺ, കെവിൻ ഗെയിമിറോ, ജാസ്പർ സില്ലെസെൻ എന്നിവരുടെ സേവനങ്ങളില്ലാതെ ആയിരിയ്ക്കും വലൻസിയ ഇന്നതെ മല്‍സരത്തിന് ഇറങ്ങുക.ബാഴ്സക്കെതിരെ ഫലപ്രദമായ അതേ സ്റ്റാര്‍ട്ടിങ് ഇലവനെ തന്നെ ആയിരിയ്ക്കും വലന്‍സിയ ഈ മല്‍സരത്തിലും പരീക്ഷിക്കുക.സേവിയ താരങ്ങള്‍ ആയ മുനീർ എൽ ഹദ്ദാഡി, തോമാസ് വാക്ലിക്, സെർജിയോ എസ്കുഡെറോ എന്നിവര്‍ പരിക്കിന്‍റെ പിടിയില്‍ ആണ്.

 

Leave a comment

Your email address will not be published. Required fields are marked *