Editorial Foot Ball Top News

കെവിന് ഒരു മാറ്റം അനിവാര്യം : അത് റയലോ ബയേണോ ആണെങ്കിൽ ഉചിത്യം

December 14, 2020

കെവിന് ഒരു മാറ്റം അനിവാര്യം : അത് റയലോ ബയേണോ ആണെങ്കിൽ ഉചിത്യം

കഴിഞ്ഞ ആഴ്ച്ചയിലെ മാഞ്ചസ്റ്റർ ഡെർബി കാണാൻ ഇടയായി. കഴിഞ്ഞ ദശകത്തിൽ കളി ആസ്വദിക്കാൻ തുടങ്ങിയ വ്യക്തി ആയതിനാൽ നിരാശ മാത്രമാണ് ഈ ഡെർബി തന്നത്. റോയി കീനും വെയിൻ റൂണിയും കൊമ്പനിയും നിറഞ്ഞ നിന്ന കാലഘട്ടത്തിൽ ഒരു യുദ്ധത്തിന്റെ അനുഭൂതി ആണ് ഡെർബി മത്സരങ്ങൾ ഇംഗ്ലണ്ടിൽ സൃഷ്ടിച്ചിരുന്നത്. എന്നാൽ പോയിന്റ് നഷ്ടപ്പെട്ടപ്പെടുമോ എന്ന ഭീതിയിൽ ആഴ്ന്നു പോയ രണ്ടു ടീമുകളെ ആണ് ഇന്നലെ കണ്ടത്.

എന്നാലും ഡി ബ്രയുന റിയാദ് മഹ്രസിന് നൽകിയ കണ്ണജ്ജിപിക്കുന്ന പാസ്സ് മനസിന് കുളിർമ നൽകി. ആരാധകരുടെ ബഹുമാനത്തിന് അർഹനായ ഏക വ്യക്തി എന്ന നിലയിൽ താരം കളം വിട്ടു. അതാണ് ഈ ചിന്തക്ക് കാരണം. കെവിൻ സിറ്റി വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ക്ളോപ്പ് ഇംഗ്ലണ്ടിൽ സൃഷ്ടിച്ചിരിക്കുന്ന മാനസികപരമായ മേധാവിത്വം ഭയാനകരമാണ്. നിലവിലെ എല്ലാ ഫുട്ബോൾ ഫിലോസഫികളും അപ്രസക്തമായ പോലെ. അതിലെ വലിയ ഇര ഗാർഡിയോള തന്നെ. ആരെയും ഭയപ്പെടുത്താനോ ആശ്ചര്യപ്പെടുത്താനോ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതിൽ നിസ്സഹായനായി പോയത് കെവിൻ മാത്രം. ഈ ഒരു സാഹചര്യത്തിൽ തുടരേണ്ട ഒരു പ്രതിഭ അല്ല അദ്ദേഹം. ഗ്രൗണ്ടിൽ മേധാവിത്വം സ്ഥാപിക്കുന്ന ബയേണോ റയലോ ആയിരിക്കും അദ്ദേഹത്തിന് കൂടുതൽ ഉത്തമം..

കെവിൻ ഡി ബ്രയുന ബയേണിൽ പോയാലുള്ള അവസ്ഥ വെറുതെ ഒന്ന് ആലോചിച്ചു നോക്കി. സപ്ലൈ ചെയ്യാൻ ലേവേണ്ടോസ്കി മുന്നിൽ. ഇരു വശങ്ങളിൽ ആയി അണി നിരക്കുന്നത് ഗനർബിയും സാനെയും. ഗോരെറ്റസ്‌ക എന്ന ഭീമൻ മധ്യനിരയിൽ കൂട്ടിനും. കൂടാതെ കുമ്മിച്ചിന്റെയും ഡേവിസ്സിന്റെയും സേവനവും കൂടി.

സിറ്റി ആരാധകരെ വേദനിപ്പിക്കും എന്നറിയാം. അപ്രിയസത്യങ്ങൾ പറയരുതെന്നും ആണ്. പക്ഷെ കാല്പൻതുകളി ആരാധകരുടെ മനസ്സിൽ നിൽക്കുന്ന ആനന്ദമല്ലേ.

Leave a comment