European Football Foot Ball Top News

ജോട്ടക്ക് ഹാട്രിക്ക്

November 4, 2020

ജോട്ടക്ക് ഹാട്രിക്ക്

ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ 5-0ന് അറ്റലാന്റയെ പരാജയപ്പെടുത്തി.ഡിയോഗോ ജോട്ട ഹാട്രിക് നേടിയ മല്‍സരത്തില്‍ അദ്ദേഹം ഫിര്‍മിഞ്ഞോയ്ക്ക് പകരം ആദ്യ ഇലവനില്‍ സ്റ്റാർട്ടിംഗ് ബെർത്ത് അവകാശവാദം ശക്തിപ്പെടുത്തി.മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവരും സ്‌കോർഷീറ്റിൽ ഇടംനേടി. യൂർഗൻ ക്ലോപ്പിന്റെ ടീം  ഗ്രൂപ്പ് ഡി യുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു.ഇതുവരെ ഗോള്‍ വഴങ്ങിയില്ല എന്നതില്‍ നിന്നും എത്ര സന്തുലിതം  ആണ് അവര്‍ എന്നത് മനസിലാക്കിയെടുക്കാം.

മല്‍സരത്തിന്റെ 16,33,54 മിനുട്ടുകളില്‍ ഗോള്‍ നേടി ജോട്ട തന്‍റെ ലിവര്‍പ്പൂള്‍  കന്നി സീസണ്‍ സ്വപ്നതുല്യം ആക്കുകയാണ്.മൂന്നു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിജയം നേടിയ അവര്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.അയാക്സ് ആണ് രണ്ടാം സ്ഥാനത്ത്.

Leave a comment