European Football Foot Ball Top News

വീണ്ടും ബയേണ്‍

November 4, 2020

വീണ്ടും ബയേണ്‍

2020-21 ചാമ്പ്യൻസ് ലീഗിൽ 100% റെക്കോർഡ് നിലനിർത്തി കൊണ്ട്  ബയേൺ മ്യൂണിക്ക്  റെഡ് ബുൾ സാൽ‌സ്ബർഗിനെ പരാജയപ്പെടുത്തി.രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് ബയേണ്‍ വിജയം കൈവരിച്ചത്.മെർഗിം ബെരിഷ ആതിഥേയരെ മുന്നിലെത്തിച്ചെങ്കിലും റോബർട്ട് ലെവാൻഡോവ്സ്കിയുടെ പെനാൽറ്റിയിലൂടെ സമനില നേടിയ ജര്‍മന്‍ പടയെ വീണ്ടും സമനിലയില്‍ തളക്കാന്‍ സാൽ‌സ്ബർഗിനായി.എന്നാല്‍ അവസാന പതിനഞ്ചു മിനുട്ടില്‍ നാല്  ഗോള്‍ തിരിച്ചടിച്ച ബയേണ്‍ തികച്ചും ആധികാരികമായി തന്നെ വിജയം അവര്‍ നേടി.

മ്യൂണിക്കിനായി ലെവണ്ഡോസ്ക്കി ഇരട്ട ഗോള്‍ നേടി.ജെറോം ബോട്ടെങ്,ലൂക്കാസ് ഹെര്‍ണാണ്ടസ്,ലിറോയ് സാനേ,റാസ്മസ് ക്രിസ്റ്റന്‍സൈന്‍(ഓണ്‍ ഗോള്‍) എന്നിവര്‍ ബയെണിന് വേണ്ടി  വല ചലിപ്പിച്ചു.സാൽ‌സ്ബർഗിനു വേണ്ടി മെര്‍ഗീമ് ബെറിഷ,മസായ ഒക്കുഗാവോ എന്നിവര്‍ ഗോള്‍  നേടി.പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവരിപ്പോള്‍.

Leave a comment