European Football Foot Ball Top News

മെസ്സിയുടെ ആഹ്വാനം വളരെ പോസിറ്റീവ് എന്ന് കോമാന്‍

September 30, 2020

മെസ്സിയുടെ ആഹ്വാനം വളരെ പോസിറ്റീവ് എന്ന് കോമാന്‍

ക്യാമ്പ്‌നൗവിൽ ഐക്യത്തിനായി ലയണൽ മെസ്സിയുടെ ആഹ്വാനത്തോട് റൊണാൾഡ് കോമാൻ പ്രതികരിച്ചു, ബാഴ്‌സലോണ സൂപ്പർസ്റ്റാറിന്റെ ഏറ്റവും പുതിയ പ്രസ്ഥാവനക്ക്  ശേഷം “ശാന്തമായ ജീവിതം നയിക്കാൻ പോകുകയാണോ” എന്ന് തനിക്ക് അറിയില്ലെന്ന് സമ്മതിച്ചു.ബോർഡ് റൂം തലത്തിൽ ക്ലബ്ബ് നടത്തുന്ന രീതിയെക്കുറിച്ച് നിരാശനായ താരം ഇപ്പോള്‍ ക്ലബിന്‍റെ പ്രവര്‍ത്തിയെ പരസ്യമായി ചോദ്യം ചെയ്യുകയാണ്.

“ക്യാപ്റ്റൻ ഐക്യം ആവശ്യപ്പെടുന്നത് വളരെ പോസിറ്റീവ് ആയ കാര്യം  ആണ്, കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങൾ അനുഭവിച്ച കാര്യങ്ങളിൽ നിന്നും കരകയറി ഇപ്പോള്‍  നാമെല്ലാവരും കൂടുതൽ ശാന്തരാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അദ്ദേഹം ഫൂട്ബോളിന് വേണ്ടി ജീവിക്കുന്ന മനുഷ്യന്‍ ആണ്.അദ്ദേഹത്തിനെ മികച്ച രീതിയില്‍ ഉപയോഗിച്ച് ഒരു അപരാജിത ടീമിനെ ഉണ്ടാക്കുക എന്നതാണു എന്‍റെ ലക്ഷ്യം.”ഇതാണ് അദ്ദേഹത്തിന്റെ മറുപടി.

Leave a comment