Foot Ball Top News

ചൊറിച്ചിലിനുള്ള മറുപടി പറഞ്ഞ് മൌറീഷ്യോ സാരി

August 8, 2020

ചൊറിച്ചിലിനുള്ള മറുപടി പറഞ്ഞ് മൌറീഷ്യോ സാരി

ചാമ്പ്യൻസ് ലീഗിൽ നിന്ന്  സീരി  എ ചാമ്പ്യന്‍മാര്‍  പുറത്താക്കിയതിന് ശേഷം യുവന്റസ് പരിശീലകനെന്ന നിലയിൽ തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് തനിക്ക് തീരെ സഹിക്കാനാവുന്നില്ല എന്ന്  മൗറീഷ്യോ സാരി പറഞ്ഞു.ആദ്യ പാതത്തില്‍ ലിയോണ്‍  നേടിയ ഒരു ഗോളിന്‍റെ പിന്‍ബലത്തിലാണ് യുവന്‍റസിന് മല്‍സരം നഷ്ട്ടമായത്.

യുവന്‍റസില്‍ സാരിയുടെ കോച്ചിങ്ങിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പരക്കെ കേള്‍ക്കുന്നുണ്ട്.റൊണാള്‍ഡോയെ പോലുള്ള ഒരു അന്തരാഷ്ട്ര താരം ടീമില്‍ ഉണ്ടായിട്ടും ഈ സീസണിലെ യുവന്‍റസിന്‍റെ പ്രകടനം വളരെ മോശം ആണ്.”ഒരു ടോപ്പ് ലെവൽ ക്ലബിന്റെ ഡയറക്ടർമാർ ഒരു മത്സരത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുമെന്ന് ഞാൻ കരുതുന്നില്ല,.”എനിക്ക് ഒരു കരാർ ഉണ്ട്, ഞാൻ അതിനെ മാനിക്കും.വേറെ ഒന്നും  ഞാൻ  പ്രതീക്ഷിക്കുന്നില്ല.” സാരി സ്കൈയോട് പറഞ്ഞു.

Leave a comment