Foot Ball Top News

ഉപയോഗശൂന്യമായി ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോള്‍

August 8, 2020

ഉപയോഗശൂന്യമായി ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോള്‍

ഇന്നതെ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതോടൊപ്പം ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി.റൌണ്ട് ഓഫ് 16 രണ്ടാം പാതത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്‍റസ് വിജയം കണ്ടെങ്കിലും എവേ ഗോളിന്‍റെ പിന്‍ബലത്തില്‍ ലിയോണ്‍ ക്വാര്‍ട്ടറിലേക്ക് കടന്നു.

 

ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി മെംഫിസ് ഡിപെയ് ലിയോണിന് ലീഡ് നേടി കൊടുത്തു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 43 ആം മിനുട്ടില്‍ ഗോള്‍ നേടി യുവന്‍റസിന് സമനില നേടികൊടുത്തു.പെനാല്‍ട്ടിയിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍.രണ്ടാം പകുതിയിലും റൊണാള്‍ഡോ  ഗോള്‍ നേടിയെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം വെള്ളത്തില്‍ വരച്ച വരയായി പോയി.ഇതോടെ  യുസിഎല്‍ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സിറ്റി ലിയോണിനെ നേരിടും.

 

 

Leave a comment