Foot Ball Top News

റയല്‍ പുറത്തേക്ക്

August 8, 2020

റയല്‍ പുറത്തേക്ക്

ഇന്ന് രാവിലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ തോല്‍വി നേരിട്ട റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് റൌണ്ട് ഓഫ് 16 ഇല്‍ നിന്നും പുറത്തായി.പെപ്പിന്റെ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിനെ പരാജയപ്പെടുത്തിയത്.സിറ്റിക്ക് വേണ്ടി റഹീം സ്റ്റര്‍ലിങ്ങും ഗബ്രിയേല്‍ ജീസസും ഗോള്‍ നേടിയപ്പോള്‍ കരീം ബെന്‍സെമാ റയലിന്‍റെ ഏക ഗോള്‍ സ്കോറര്‍ ആയി.

 

ആദ്യം മുതലേ അക്രമിച്ച് കളിച്ച് സിറ്റി റയലിനുമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.മികച്ച മുന്നേറ്റങ്ങള്‍ പലതും സിറ്റി നടത്തിയെങ്കിലും അറ്റാക്കിങ് തെര്‍ഡിലെ പിഴവ് മൂലമാണ് ഗോളുകളുടെ എണ്ണം കുറഞ്ഞത്.വരാനെയുടെ പിഴവ് മുതലെടുത്ത സിറ്റി ആദ്യ ഗോള്‍ നേടി.രണ്ടാം ഗോളും വരാനെയുടെ പിഴവിലാണ് സംഭവിച്ചത്.തോല്‍വിയോടെ ആദ്യമായാണ് സിദാന്‍ ഒരു ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മല്‍സരത്തില്‍ നിന്നും പുറത്താകുന്നത്.

 

Leave a comment