Foot Ball legends Top News

നന്ദി..വിട ..

July 27, 2020

author:

നന്ദി..വിട ..

ഒരു അഞ്ച്‌ അടി ഏഴ്‌ ഇഞ്ചുകാരൻ റയലിന്റേയും ബാഴ്സയുടേയും ഓഫറുകൾ തള്ളി പ്രീമിയർ ലീഗിലേക്ക്‌ വന്നിറങ്ങുകയാണ്…
മുൻ വിധികളും മുറുമുറുപ്പുകളും അയാളോടൊപ്പം തന്നെ വന്നിറങ്ങുന്നുണ്ട്‌..
ലോകത്തിലെ മോസ്റ്റ്‌ ഫിസിക്കൽ ഫൂട്ബോളിലേക്ക്‌ അയാളുടെ പറിച്ച്‌ നടൽ എങ്ങനെ ആകുമെന്ന് പ്രിജുഡൈസ്‌ ആയ മാധ്യമ രംഗം പ്രവചിച്ചു കാണിക്കുന്നുണ്ട്‌..
ഒന്ന് രണ്ട്‌ ശരാശരി സീസൺ..തുടർച്ചയായ പരിക്കുകൾ..അയാൾ വിസ്മൃതിയിലേക്ക്‌ പോകാൻ ഏറെ യൊന്നും കാത്ത്‌ നിൽക്കേണ്ടതില്ലെന്ന് വിധിക്കുന്നു..!!

കൃത്യം പത്ത്‌ വർഷങ്ങൾക്കിപ്പുറം അതേ സോ കോൾഡ്‌ മാദ്ധ്യമങ്ങൾ അയാളെ വിവരിക്കാനും അയാളുടെ കരിയറിനെ എഴുതി കാണിക്കാനും വാക്കുകൾക്ക്‌ പരതുന്നുണ്ട്‌.. ജസ്റ്റ്‌ ലൈക്‌ മി..!!

സിൽവക്കും വിയ ക്കും കൂടി ഒരുമിച്ചൊരു വാങ്ങലിനാണ് സിറ്റി വലൻസിയയോട്‌ വില പേശുന്നത്‌.
സിറ്റി യുടെ ആവശ്യത്തിന്റെ ആഴമറിയുന്ന വലൻസിയ പറയുന്ന വില പതിവിലും ഏറെയാണ്..സിറ്റി ഡ്രോപ്‌ഡ്‌ വിയ,സിൽവയെ മാത്രം മതിയായിരുന്നു അവർക്ക്‌ പിന്നെ..

സിൽവ സിറ്റിയിലെത്തുന്നു.
മാൻസീനി അയാളെ ഉപയോഗിക്കുന്നത്‌ പ്രോപർ വിംഗർ ആയാണ്. ഹി ഡിഡ്‌ വെൽ..അയാളുടേയും സിറ്റിയുടേയും ജാതകം മാറ്റിയ പൊസിഷൻ ചേഞ്ച്‌ പിന്നീടാണ് സംഭവിക്കുന്നത്‌..
മാൻസീനി അയാളോട്‌ ആവശ്യപ്പെടുന്നത്‌ ‘ട്രെ ക്വാർറ്റിസ്റ്റ’ റോൾ സിറ്റിക്ക്‌ വേണ്ടി ചെയ്യാനാണ്..
ദ്‌ റെ സ്റ്റ്‌ ഈസ്‌ ..!!😁
മൈതാനത്തെ പിന്നീടയാൾ തന്റെ പ്ലേ ഗ്രൗണ്ട്‌ ആക്കുന്നുണ്ട്‌..
അറ്റാക്കിംഗ്‌ മിഡ്ഫീൽഡറുടേയും സെക്കന്റ്‌ സ്ട്രൈക്കറുടേയും മിക്സഡ്‌ വേർഷൻ എന്നാണ് മാൻസീനി തന്നെ സിൽവയുടേ ‘ട്രക്വാർറ്റിസ്റ്റ ‘യെ വിശേഷിപ്പിക്കുന്നത്‌..
ഡെഫ്റ്റ്‌ ടച്ചുകൾ കൊണ്ട്‌ സ്പേസ്‌ ക്രിയേറ്റ്‌ ചെയ്ത്‌ ബോക്സിനടുത്തേക്ക്‌ നടന്നു കയറുന്ന സിൽവ യെ ആ കാലഘട്ടങ്ങളിൽ മറ്റെന്തിനേക്കാളും എതിർ പ്രതിരോധം പേടിച്ചിരുന്നു.. അയാൾ എന്ത്‌ ചെയ്യുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുമായിരുന്നില്ല എന്നത്‌ കൊണ്ട്‌..!
ഇരു വിംഗിൽ നിന്നും ലേറ്റ്‌ റൺ ചെയ്ത്‌ വരുന്ന വിംഗേഴ്സിനെ പിക്ക്‌ ചെയ്യാൻ സിൽവയിലെ വിഷന് ഈസിയായിരുന്നു..രണ്ട്‌ സീബീസിനേയും തീർത്തും ഔട്ട്‌ പ്ലേ ചെയ്ത്‌ സ്ട്രൈക്കറിലേക്ക്‌ പിംഗ്‌ ചെയ്തെത്തുന്ന പന്തുകൾ തളികയിലെന്നവണ്ണം വച്ച്‌ നീട്ടുന്നവയാണ്..
ഇതൊന്നുമല്ലെങ്കിൽ തനിക്ക്‌ തന്നെ ഉറപ്പ്‌ വരുന്ന ദൂരത്തിലും വേഗത്തിലും അയാളുടെ ലോംഗ്‌ റേഞ്ചറുകൾ വലയെ വലിച്ച്‌ നീട്ടിയിരുന്നു..

കാർലോസ്‌ ടെവസ്‌ അയാളെ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിംഗ്‌ എന്ന് വിശേഷിപ്പിച്ചപ്പോൾ എതിരഭിപ്രായം എവിടെയുമുണ്ടായിരുന്നില്ലെന്നത്‌ തന്നെ ഹൗ ഗുഡ്‌ ഈസ്‌ ഹി എന്നതിന് തെളിവാണ്..ഏത്‌ മത്സരമെന്ന് ഓർമ്മയില്ല.. എഡിൻ സെക്കോക്ക്‌ ഒരു ചെസ്റ്റഡ്‌ വോളിയിലൂടെ അസിസ്റ്റ്‌ ചെയ്യുന്ന സിൽവ ഓർമ്മയിലുണ്ട്‌..
ദ്‌ പ്യുർ ബ്ലിസ്‌..അതിനെ ബെറ്റർ ചെയ്യുന്ന കാഴ്ച അധികമില്ല കാഴ്ചയിൽ..!!

പെപ്‌ വരുന്ന നിമിഷം ഏതൊരു പ്രീമിയർ ലീഗ്‌ ആരാധകനേയും കൊതിപ്പിക്കുന്നുണ്ട്‌..സിൽവ എന്ന ടാക്റ്റികലി ഫ്ലെക്സിബിൾ ആയ ഒരു മജീഷ്യനും..ടാക്റ്റികൽ ജീനിയസ്‌ ആയ ഒരു കോച്ചും….
ഐ വിറ്റ്‌നസ്ഡ്‌ ദെം ടുഗദർ..!!
Wow… I….did…that..!!

പെപ്‌ അയാളെ അയാളുടെ മുപ്പതുകളിലും മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്‌..
അയാളെ ഒരു സി എം റോളിലേക്കാണ് പെപ്‌ കൺവെർട്‌ ചെയ്യുന്നത്‌..
മൈതാനത്തെ ഇരു വശങ്ങളേയും സ്ട്രച്‌ ചെയ്ത്‌ നിൽക്കുന്ന വിംഗേഴ്സ്‌..ഫുൾ ബാക്കിനും സെൻട്രൽ ബാക്കിനും ഇടയിലെ ഹാഫ്‌ സ്പേസിലേക്ക്‌.. ഫൂട്ബോളിലെ ഏറ്റവും നിർണ്ണായക ഇടത്തിലേക്ക്‌ പെപ്‌ സിൽവയെ നിയോഗിക്കുന്നുണ്ട്‌..
ഫലമോ പി എൽ ചരിത്രത്തിലേ ഏക സെഞ്ചൂറിയന്മാരായി സിറ്റി കപ്പടിക്കുന്നു..

ഓസിലും ഫാബ്‌ഗാസും മാട്ടയും ഒക്കെ സിൽവയുടെ തന്നെ മറ്റൊരു വകഭേദമായിരുന്നു മറ്റ്‌ പല ടീമുകളിലും… എന്നിട്ടും അവർക്കാർക്കും സിൽവയാകാൻ കഴിഞ്ഞില്ല.. കാരണം സിൽവ പന്തില്ലാത്തപ്പഴും അയാളുടെ ഡ്യൂട്ടികൾ മറന്നിരുന്നില്ല….അവസാന വിസിൽ വരെ പ്രസ്‌ ചെയ്തിരുന്ന, എതിർ ടീമിനെ മാർക്ക്‌ ചെയ്തിരുന്ന ഡിഫൻസിലും അഗ്രഗണ്യനായിരുന്ന ഒരു സിൽവയെ പകർത്താൻ മറ്റുപലർക്കും കഴിഞ്ഞിരുന്നില്ലെന്നത്‌ കൊണ്ട്‌..

ഏത്‌ പൊസഷനിലും അയാൾ ഫിറ്റ്‌ ഇൻ ആകുമായിരുന്നു..ഏത്‌ ടാക്റ്റിക്‌ സിലും അയാൾ ഇഴുകി ചേർന്നിരുന്നു..

ബുസിയും സാവിയും ഇനിയേസ്റ്റയും ലിയോയും കളം നിറഞ്ഞൊരു ബാഴ്സയുണ്ടായിരുന്നു..
കൊണ്ടും കൊടുത്തും ലോകം കീഴടക്കിയ ബാഴ്സ..
രണ്ട്‌ യൂറോ കാപ്പിലും ലോകകപ്പിലും സ്പെയിൻ ചുണ്ടമർത്തുന്നത്‌ സെയിം ഫിലോസഫി ആയാണ്. സെയിം ടാക്റ്റിക്‌ സിലാണ്..
എന്നിട്ടവർ ലിയോ യേ മിസ്‌ ചെയ്തിരുന്നോ..?
ഇല്ല…
കാരണം..ആ അസാന്നിദ്ധ്യം സിൽവയുള്ളപ്പോൾ സ്പെയിനറിഞ്ഞിരുന്നില്ലായിരുന്നു..!

‘ഹീ ഈസ്‌ ദ്‌ മാസ്ട്രോ..ഹീ നോസ്‌ വേർ ദ്‌ പാസസ്‌ ആർ ഗോയിംഗ്‌ ടു ഗോ…’
ജാമി റെഡ്‌ നാപ്‌ സിൽവയിൽ ആശ്ചര്യം പ്രകടിപ്പിക്കുന്നതിങ്ങനെയാണ്..
സ്പെയിൻ-സാവിയേയും ഡോണിനോടുമൊപ്പം ലിറ്റിൽ മജീഷ്യനേയും മിസ്‌ ചെയ്യുന്നുണ്ടെന്ന് ചുരുക്കം..!!

മുപ്പതുകളിൽ -ഒരു ഫൂട്ബോൾ താരത്തിന്റെ വാർദ്ധക്യത്തിൽ- മനോഹരമായി തന്നെ അയാൾ പന്ത്‌ തട്ടുന്നുണ്ട്‌..മൈതാന മദ്ധ്യത്ത്‌ നിന്ന് ഫൈനൽ തേഡിലേക്ക്‌ ഒരു മനുഷ്യൻ പന്തുമായി മുന്നേറുന്നുണ്ട്‌..ഏത്‌ നിമിഷവും ഡിഫൻസിനെ അൺലോക്‌ ചെയ്ത്‌ ഒരു ത്രൂബോളോ ഡയഗണൽ പാസോ സ്ട്രൈക്കറെ തേടി വന്നേക്കാം..ചിപ്‌ ചെയ്ത്‌ ബോളുകൾ ഒരു സൂപർ സ്ലോ മോഷനിൽ എന്ന പോലെ പ്രതിരോധത്തെ കാഴ്ചകാരാക്കി വന്ന് വീഴാനും മതി..
ഇതെല്ലാം പ്രഡിക്റ്റബിൾ ആണ്.. എന്നിട്ടും നിങ്ങൾക്ക്‌ മുമ്പിലത്‌ ആവർത്തിച്ച്‌ കൊണ്ടിരിക്കുന്ന മനുഷ്യനുണ്ട്‌..അയാളെ തടയാൻ പോയിട്ട്‌ കാൽ വച്ച്‌ വീഴ്ത്തുവാൻ പോലാമാകാതെ കാലമുണ്ട്‌..
അയാൾക്ക്‌ പിറകിൽ 21 എന്ന അക്കമുണ്ട്‌.. അതിന് തൊട്ടുമുകളിൽ സിൽവയെന്ന എഴുത്തുമുണ്ട്‌..
David Silva a joy to watchhh..!!

Leave a comment