Foot Ball legends Stories Top News

ആരാധകരെ വിശ്വസിക്കാൻ പ്രേരിപ്പിച്ചവൻ; ലിവർപൂളിന്റെ കണിശക്കാരൻ !!

June 28, 2020

author:

ആരാധകരെ വിശ്വസിക്കാൻ പ്രേരിപ്പിച്ചവൻ; ലിവർപൂളിന്റെ കണിശക്കാരൻ !!

കളിയുടെ തൊണ്ണൂറ്റി നാലാം മിനുട്ടിൽ ഒരു ജനതയുടെ നിശബ്ദതയെ,
പ്രതീക്ഷയെ തോളിലേറ്റിക്കൊണ്ട്‌ ഒരു അഞ്ചടി ഒമ്പത്‌ ഇഞ്ച്‌ പൊക്കകാരൻ പെനാൽറ്റി ബോക്സിലെ ഏകാന്തതയെ ഏറ്റുവാങ്ങി കൊണ്ട്‌ നിൽക്കുകയാണ്.
നിശബ്ദതയെ വകഞ്ഞ്‌ മാറ്റിയൊരു വിസിൽ അന്തരീക്ഷത്തിൽ മുഴങ്ങുന്ന പക്ഷം അയാൾ പന്തിനെ പ്രഹരിക്കുകയാണ്… ഗോളിക്ക്‌ കാഴ്ചക്കാരനാകുകയെന്ന ദയ പോലും നിഷേധിച്ച്‌ വലയിലത്‌ തുളഞ്ഞ്‌ കയറുന്ന നിമിഷം നിശബ്ദത പൊട്ടിത്തെറിയിലേക്ക്‌ ബാറ്റൻ കൈമാറുകയാണ്..
ദശാബ്ദങ്ങളുടെ കാത്തിരിപ്പിന്‌ അവസാനം കുറിച്ച്‌ ഫറാവോ മാർ ലോകകപ്പിന് ടിക്കേറ്റെടുക്കുകയാണ്..
തൊട്ടുമുമ്പത്തെ നിമിഷം അയാൾക്ക്‌ ലക്ഷ്യം പിഴച്ചുപോയിരുന്നെങ്കിലോ,..എന്നൊരു ചിന്ത കടന്ന് പോകുന്ന പക്ഷം തന്നെയതിനെ വിലക്കുന്നുണ്ട്‌ മനസ്സ്‌..
അയാൾക്ക്‌ പിഴക്കില്ല..
അയാൾ കാത്തിരിപ്പുകൾക്ക്‌ കർട്ടനിടാൻ വന്നവനാണ്‌ -ഈജിപ്തിന്റേയും..ലിവർപ്പൂളിന്റേയും.!!

അത്‌ പോലെ തന്നെയൊരു പെർഫക്ട്‌ പെനാൽറ്റി കിക്കിലൂടെയാണയാൾ ലിവർപ്പൂളിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതും..അയാളങ്ങനെയാണ് എപ്പോഴും അനായാസമായയാൾ അയാളുടെ ഡ്യൂട്ടി നിർവ്വഹിക്കും എന്നിട്ടൊരു കുഞ്ഞിന്റെ മനോഹാരിതയിൽ പുഞ്ചിരിച്ച്‌ കൈകൾ വായുവിലുയർത്തി തന്റെ നാഥനോട്‌ നന്ദി പറയും..🙂
പരിക്കയാളെ കളിക്കളത്തിന് പുറത്താക്കിയപ്പോൾ ആൻഫീൽഡിലയാൾ എത്തിയിരുന്നു..
തന്റെ സഹതാരങ്ങൾ ചരിത്രം രേഖപ്പെടുത്തുമ്പോൾ അയാൾ അവരോടൊപ്പം ചേർന്ന് നിൽക്കുമ്പോൾ അയാളുടെ ബനിയനിലിങ്ങനെ എഴുതിയിരുന്നു..
നെവർ ഗിവ്‌ അപ്പ്‌..💪
സല യുടെ ജീവിതം മുഴുവനായി ആ വാക്കുകളിൽ പറഞ്ഞ്‌ പോകാം.. വിട്ടുകൊടുക്കാതെ പോരാടി തന്നെയാണയാൾ മെസ്സിക്കും റോണോക്കുമൊപ്പം പേര്‌ പരാമർശിക്കാൻ തക്കവണ്ണം വളർന്നത്‌..

.
മെസിക്കൊപ്പം പണ്ഠിറ്റ്‌ ഡിബേറ്റിൽ സലയുടെ പേര്‌ പറഞ്ഞത്‌ കേൾക്കുന്ന ആർസ്സൻ വെങ്ങർക്കത്‌ തീരെ പിടിക്കുന്നില്ല..
മെസ്സി ഗോളടിക്കുന്നതുമാത്രമല്ല അടിപ്പിക്കുന്നുമുണ്ടെന്ന് പറയുന്നിടത്ത്‌ വെങ്ങർ സലയെ തള്ളിപ്പറയുന്ന ചർച്ചക്ക്‌ ശേഷം ക്ലബ്ബ്‌ ലോകകപ്പിൽ ഗോൾഡൻ ബോൾ വാങ്ങി സല പോഡിയത്തിൽ നിന്ന് സ്വതസിദ്ധമായ ചിരിയിൽ വെങ്ങറെ വീഴ്ത്തുന്നുണ്ട്‌..
സല ഈസ്‌ മോർ ലൈക്‌ മെസ്സി എന്ന് വെങ്ങർ തിരുത്തിപ്പറയുമ്പോൾ സലക്ക്‌ കിട്ടാവുന്നതിൽ മികച്ച അഭിനന്ദനങ്ങളിൽ ഒന്ന് തന്നെയാണത്‌..
ഹി ഏൺഡ്‌ ദാറ്റ്‌..!!
സ്റ്റാറ്റ്‌സ്‌ പരിശോദ്ധിച്ചാൽ ലിവർപ്പൂളിൽ സല വന്നതിൽ പിന്നെ ഗോൾ കോണ്ട്രിബ്യൂഷനിൽ(ഗോൾ+അസിസ്റ്റ്‌) മെസ്സി എന്ന ഇതിഹാസം മാത്രമേ അയാൾക്ക്‌ മുൻപിലുള്ളു..
റൊണാൾഡോ, നെയ്മർ,എംബപ്പേ, എന്ന് തുടങ്ങിയവരെല്ലാം അയാൾക്ക്‌ കാതങ്ങൾ പിറകിലാണ്..😎!!

പേര് കേട്ട ലിവർപ്പൂൾ മുൻ നിരയിൽ സാദിയോ ക്കും ബോബി ക്കും ഉള്ള എഫക്ട്‌ സലക്കില്ലെന്ന് പറയുന്നവരോട്‌ എനിക്കിത്രയേ ചോദിക്കാനുള്ളു.. അയാൾ ഗോളുകളടിച്ച്‌ കൂട്ടുന്നുണ്ടോ.. എല്ലാ സീസണിലും 25 ഗോളുകൾക്ക്‌ മുകളിലയാൾക്ക്‌ നൽകാനാകുന്നുണ്ടോ…
ഉണ്ടെങ്കിൽ പിന്നെന്താണ് വേണ്ടത്‌..?
ഗോളുകളേക്കാൾ മികച്ച എന്ത്‌ ഇമ്പാക്റ്റ്‌ ആണ് ഫുട്ബാളിൽ വേണ്ടത്‌..!! മത്സരങ്ങൾ ജയിപ്പിക്കുന്നത്‌ ഗോളുകളാണ് മിസ്റ്റർ..!!

“സലാ റണ്ണിംഗ്‌ ഡൗൺ ദ്‌ വിംഗ്‌..
ഹൂ വിൽ സ്റ്റോപ്‌ ഹിം..
ലിറ്ററലി നോ വൺ..
ഓ…സല… ഗോൾ……..
സല സ്കോർ എഗയ്ൻ..
മൊ സല മേഡ്‌ ഷുവർ ഇറ്റ്‌സ്‌ ലിവർപ്പൂൾസ്‌ ഗെയിം..!!”

ഈ കമന്ററിയിലുണ്ടയാൾ എന്താണെന്നും ഏതാണെന്നും..

Leave a comment

Your email address will not be published. Required fields are marked *