Cricket Cricket-International Editorial legends Top News

ഷെയിൻ ബോണ്ട് – പേസ് ബൗളിങ്ങിനെ കണ്ണിനു വിരുന്നാക്കിയവൻ

June 8, 2020

author:

ഷെയിൻ ബോണ്ട് – പേസ് ബൗളിങ്ങിനെ കണ്ണിനു വിരുന്നാക്കിയവൻ

“New Zealand now have a genuine threat..they have a gem that they want to hold on to and look after.”

ഇയാന്‍ സ്മിത്ത് എന്ന കമ്മന്‍േററ്ററുടെ വാക്കുകളാണ്…150 ലേറെ വേഗതയുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ ലോകത്തെ വിറപ്പിച്ച പന്തേറുകാരില്‍ ഏറ്റവും വലിയ പ്രതിഭ ഷെയിന്‍ ബോണ്ടായിരുന്നു…. അക്തറിനോ ലീക്കോ അത്രയേറെ അനായാസേനെയുള്ള ആക്ഷനുണ്ടായിരുന്നില്ല… അത്ര മനോഹരമായ ആക്ഷനായിരുന്നു ബോണ്ടിന്‍േത്..വേഗതയില്‍ അത്രയേറെ ആ ബോളുകള്‍ സ്വിങ് ചെയ്തിരുന്നു…ആ ഇന്‍സ്വിങ്ങറുകള്‍ കളിക്കാന്‍ അസാധ്യമായിരുന്നു…

ബോണ്ടിന്‍െറ കരിയര്‍ 18 ടെസ്റ്റുകളിലും , 82 ഏകദിനങ്ങളിലും 20 T20 കളിലും അവസാനിച്ചു ICL കളിച്ച് പതിനെട്ട് മാസത്തെ വിലക്ക് നേരിട്ട ബോണ്ടിന് കരിയറിന്‍െറ 90% വും പരിക്കുകള്‍ കൊണ്ട് പോയി… ബോണ്ട് എന്ത് ചെയ്തു എന്നതിനൊപ്പം എത്രയേറെ ഉയരെണ്ടവനായിരുന്നു എന്ന് നമ്മള്‍ വായിക്കേണ്ടതുണ്ട്…. ഞാനിന്നുമോര്‍ക്കുന്നു…2003 ലോകകപ്പില്‍ ഗാംഗുലിയുടെ ഓഫ്സ്റ്റെമ്പ് തെറിപ്പിച്ച യോര്‍ക്കര്‍…. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാകാത്ത പോലെ നടന്ന് പോയ ഗാംഗുലിയുടെ മുഖഭാവം പറയുന്നുണ്ടായിരുന്നു ബോണ്ടെന്ന ബൗളറുടെ ഗ്രേറ്റ്നസ്…. തനിക്ക് കിട്ടിയ പത്ത് ഓവറുകളില്‍ 23 റണ്‍സിന് ആറ് വിക്കറ്റെടുത്ത് എക്കാലത്തെയും ഓസീസിനെ പ്രതാപത്തിന്‍െറ കൊടുമുടിയില്‍ 98/8 എന്ന നിലയില്‍ തള്ളി വിടുന്നുണ്ട് ബോണ്ട്…. തോറ്റിട്ടും കളിയിലെ താരമായി മാറിയ അപൂര്‍വ്വ പ്രകടനങ്ങളിലൊന്ന്….

ടെസ്റ്റില്‍ 20.88 ന്‍െറയും ഏകദിനത്തില്‍ 22.09 ന്‍െറയും ആവറേജ് ബോണ്ടെന്ന പ്രതിഭാശാലി ബാറ്റ്സ്മാന്‍മാര്‍ക്കുണ്ടാക്കിയ ആഘാതത്തിന്‍െറ കഥ പറയും… രാജ്യാന്തര ക്രിക്കറ്റില്‍ 250 വിക്കറ്റെടുത്ത ബൗളേഴ്സില്‍ ബോണ്ടിനോളം സ്ട്രൈക്ക് റേറ്റ് ആര്‍ക്കുമില്ല…എന്ന് മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ ജോര്‍ജ് ലോഹ്മാന് മാത്രമാണ് 2500 ബോളെങ്കിലു ..Bond was fast… Bond was furious… അയാളുടെ 147 ഏകദിന വിക്കറ്റുകളില്‍ 47 ഉം ആള്‍മൈറ്റി ഓസീസിനെതിരെയാണ്… അതും 15.79 ആവറേജ്… റിക്കി പോണ്ടിങ്ങ് എന്ന ഓസീസ് അതികായനെതിരെ താന്‍ കളിച്ച ആദ്യ ആറ് മത്സരങ്ങളിലും അയാളുടെ വിക്കറ്റെടുത്തു ബോണ്ട്…താന്‍ അരങ്ങേറിയ 2001 ലെ VB സീരിസിലെ 36.5 ഓവറില്‍ 144 റണ്‍സിന് 14 വിക്കറ്റെടുത്തു ബോണ്ട്.. ക്രിസ് ഗെയിലെന്ന വിന്‍ഡീസ് ഇതിഹാസം 18 ബോളുകളാണ് ബോണ്ടിനെ നേരിട്ടത്… അതില്‍ ഏഴുതവണയും അയാള്‍ പുറത്തായി… ബോണ്ടിന്‍െറ വേഗതയാര്‍ന്ന സ്വിങ്ങറുകള്‍ വായിച്ചെടുക്കാന്‍ ഒരിക്കലും ഗെയിലിനായില്ല…2005 ലെ ബുലോവാലിയോ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഗാംഗുലി, സെവാഗ്, ദ്രാവിഡ് ഉള്‍പടെ 6 വിക്കറ്റെടുത്തു ബോണ്ട്…2002 vb സീരിസില്‍ 9 മത്സരങ്ങളില്‍ 21 വിക്കറ്റെടുത്ത ബോണ്ട് , ഓസീസിനെതിരെ മൂന്ന് മത്സരങ്ങളില്‍ 12 വിക്കറ്റാണെടുത്തത്… ലോക ക്രിക്കറ്റിലെ തന്നെ വിപ്ളവമായ നായകന്‍ സ്റ്റീവ് വോയുടെ ഏകദിന ക്യാപ്റ്റന്‍സി തെറിപ്പിക്കുകയും, വോ ബ്രദേഴ്സിന്‍െറ ഏകദിന കരിയര്‍ അവസാനിക്കുകയും ചെയ്തത് ബോണ്ടിന്‍െറ ആ പ്രകടനത്തിന് മുന്നിലാണ്….

നമ്മുക്ക് മുന്നില്‍ നക്ഷട്ടപെട്ടത് വസന്തങ്ങളാണ്… എങ്കിലും കാണാനായ കുറഞ്ഞ കാലങ്ങള്‍ അതിശയങ്ങളുടെ പറുദീസയായിരുന്നു… മനോഹാരിതയുടെ വിരുന്നുകളായിരുന്നു….

ഹാപ്പി ബര്‍ത്ത് ഡേ ഷെയിന്‍ ബോണ്ട്

Leave a comment