Cricket Cricket-International Stories Top News

ഉമർ അക്മൽ – പാഴാക്കി കളഞ്ഞ പാടവം !!

April 4, 2020

ഉമർ അക്മൽ – പാഴാക്കി കളഞ്ഞ പാടവം !!

അയാളിൽ ഒരുപാട് കഴിവുകളുണ്ടായിരുന്നു,പാകിസ്ഥാന്റെ എക്കാലത്തെയും മികച്ചൊരു ബാറ്സ്മനാവാനുള്ള ചേരുവകൾ ഒരുപാടുണ്ടായിട്ടും അയാളെല്ലാം കളഞ്ഞു കുളിച്ചു. 2008 അണ്ടർ 19 വേൾഡ് കപ്പ് മുതൽ അയാളിങ്ങനെ തെളിഞ്ഞു നിൽക്കുവായിരുന്നു അയാളെ ആകാംഷയോടെ ആ ദേശീയ ടീമിലേക്കാനയിക്കാൻ പാക് ആരാധകരും കാത്തിരിക്കുകയായിരുന്നു, അരങ്ങേറ്റത്തിൽ തന്നെ അയാളെന്താണെന്ന് തെളിയിച്ചപ്പോൾ ആ പയ്യനിലെ ടെമ്പ്രമെന്റും ക്രിക്കറ്റ്‌ ലോകം അറിഞ്ഞു, ഏതൊരു ഏഷ്യൻ ബാറ്റസ്മാനും ബുദ്ധിമുട്ടുന്ന ന്യൂസീലൻഡ് പിച്ചുകളിലൊന്നായ ഡുനെഡിനിൽ പാകിസ്ഥാൻ തകർച്ചയെ നേരിടുമ്പോൾ ബോണ്ടിനെയും വെറ്റോറിയെയുമെല്ലാം നേരിട്ടയാൾ ആദ്യ സെഞ്ചുറി കുറിച്ചു, ഏകദിനത്തിൽ തന്റെ മൂനാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടിൽ സെഞ്ച്വറി, അങ്ങനെ ഏകദിനത്തിലെയും ടെസ്റ്റിലെയും ആദ്യ സെഞ്ചുറി ഓവർസീസിൽ നേടുന്ന ആദ്യ പാക്കിസ്ഥാൻ ബാറ്സ്മാനെന്ന ബഹുമതിയും അയാളിലെത്തി, വരാൻ പോവുന്ന കാലം ആ മധ്യനിര അയാൾ ഭരിക്കുമെന്നൊരു തോന്നൽ പോലും ഉളവാക്കിയ പ്രകടനങ്ങൾ…

പിന്നീടയാൾ പലപ്പോഴും വിവാദങ്ങളിലൂടെയായിരിന്നു നിറഞ്ഞു നിന്നിരുന്നത്, തന്റെ സഹോദരനുമൊത്തു ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ഒരുമിച്ചിറങ്ങുന്ന ആ സ്വപ്നം അയാൾ സാക്ഷാത്ക്കരിച്ചപ്പോൾ, 2009-10 ലെ ഓസ്‌ട്രേലിയൻ ടൂറിൽ സഹോദരനെ പുറത്താക്കിയതിന്റെ പേരിൽ ഫെയ്ക്ക് ഇഞ്ചുറി നടിച്ചതും, പാക്കിസ്ഥാൻ ട്രാഫിക് പോലീസിനെ കയ്യേറ്റം ചെയ്തു ജയിലിൽ കിടന്നതുമെല്ലാം അയാളുടെ കളിക്ക് പിറകിലുള്ള മോശം സ്വഭാവത്തിന്റെ ഉദാഹരണമായിരുന്നു…

വയസ്സ് 30 ആയിരിക്കുന്നു ഇനിയും തിരിച്ചു വരാൻ സാധ്യതകളുള്ളപ്പോഴും അയാൾ നഷ്ടപ്പെടുത്തിയ ആ അവസരങ്ങൾ ആലോചിച്ചു വരും ദിനങ്ങളിൽ ഒരുപാട് ദുഖിക്കും, അയാളിൽ ഒരു മാച്ച് വിന്നറുണ്ടായിരുന്നു, എതിരാളികളിൽ നിന്ന് ഒറ്റക്ക് കളി തട്ടി പറിക്കുന്ന 2014 ട്വന്റി ട്വന്റി വേൾഡ് കപ്പിൽ ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയ 94 റണ്ണുകൾ പോലെ ഒരുപാട് ഇന്നിങ്‌സുകൾ കളിക്കാനുള്ള കഴിവുകൾ തുളുമ്പി നിന്നിരുന്നു,…………..

ഫര്ഹാത്തും, ഹമീദും, തൗഫീഖ് ഉമറും, എല്ലാം കഴിവുകളായിരുന്നു പക്ഷെ എനിക്ക് ഇയാളുടെ ശൈലി ഒരുപാടിഷ്ടമായിരുന്നു ആ അരങ്ങേറ്റ സെഞ്ചുറി തത്സമയം ആഘോഷിച്ചപ്പോൾ മനസ്സിൽ കുറിച്ചിരുന്നു ഇയാളൊരുപാട് ദൂരം സഞ്ചരിക്കുമെന്ന്, പാതി വഴിയിൽ അയാൾ നഷ്ടപ്പെടുത്തിയത് ആ കരിയർ മാത്രമല്ല ഒരുപാട് പേരിൽ അയാൾക്കുള്ള ആ വിശ്വാസങ്ങൾ കൂടിയായിരുന്നു ഇനിയും ഒരു ടീമിലും ഇങ്ങനെ സ്വന്തം കഴിവുകൾ മനസിലാക്കാത്ത അക്മലുമാർ ജനിക്കാതിരിക്കട്ടെ………
Pranav Thekkedath

Leave a comment